ചേരികളിൽനിന്ന് ഒഴിവാക്കിയവർക്ക്വീട്ടുവാടകയായി 79 കോടി റിയാൽ
text_fieldsജിദ്ദ: നഗര വികസനത്തിന്റെ ഭാഗമായി നീക്കം ചെയ്ത ചേരികളിലെ താമസക്കാർക്ക് വീട്ടുവാടകയായി 79 കോടി റിയാൽ നൽകി. ചേരികളിൽനിന്ന് മാറ്റിത്താമസിപ്പിച്ച പ്രദേശവാസികൾക്ക് മക്ക ഗവർണറേറ്റാണ് പണം നൽകിയത്. 2021 ഒക്ടോബറിലാണ് ജിദ്ദയിലെ ചേരികൾ നീക്കം ചെയ്യാൻ ആരംഭിച്ചത്.
അന്നു മുതൽ ഇന്നുവരെ 1,11,600 സൗജന്യ സേവനങ്ങൾ താമസക്കാർക്ക് നൽകി. ഭക്ഷണ കിറ്റുകൾ, മരുന്ന്, ഫർണിച്ചർ, ബേബി മിൽക്, വാടക എന്നിവയും ഇതിലുൾപ്പെടുന്നു. 297 പുരുഷന്മാർക്കും സ്ത്രീകൾക്കും ജോലി നൽകി. 24,848 കുടുംബങ്ങൾ പാർപ്പിട സൗകര്യം നൽകിയതും സേവനങ്ങളിൽ ഉൾപ്പെടുന്നു. ഏകദേശം 2392 ഭവന യൂനിറ്റുകൾ വിതരണം ചെയ്തതായും ഗവർണറേറ്റ് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.