ത്വാഇഫിൽ 85 ദശലക്ഷം ഡോളറിെൻറ ആരോഗ്യ പദ്ധതികൾ ആരംഭിച്ചു
text_fieldsജുബൈൽ: ത്വാഇഫിൽ 85 ദശലക്ഷം ഡോളറിെൻറ (318 ദശലക്ഷം റിയാൽ) ആരോഗ്യ പദ്ധതികൾ ആരംഭിച്ചു.ത്വാഇഫ് ഗവർണറേറ്റിൽ നടന്ന ചടങ്ങിൽ നിർമാണ വികസന പദ്ധതികൾ ആരോഗ്യമന്ത്രി തൗഫീഖ് ബിൻ ഫൗസാൻ അൽ റബിയ ഉദ്ഘാടനം ചെയ്തു.
കിങ് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ ഒരു കണ്ണ് സ്പെഷ്യലിസ്റ്റ് സെൻറർ, ഓങ്കോളജി സെൻറർ, കിങ് ഫൈസൽ മെഡിക്കൽ കോംപ്ലക്സിലെ സ്മാർട്ട് ഫാർമസി പ്രോജക്ടുകൾ, കുട്ടികളുടെ പുനരധിവാസ കേന്ദ്ര പദ്ധതി എന്നിവ പദ്ധതികളിൽ ഉൾപ്പെടുന്നു.
പദ്ധതികളുടെ ഭാഗമായി കിങ് അബ് ദുൽ അസീസ് സ്പെഷലിസ്റ്റ് ഹോസ്പിറ്റലിലെ പുതിയ വിഭാഗത്തിന് തറക്കല്ലിട്ടു. ഉയർന്ന പ്രഫഷനൽ മാനദണ്ഡങ്ങൾക്കനുസൃതമായി ആരോഗ്യ സേവനങ്ങൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതികളും ദേശീയ പരിവർത്തന പരിപാടികളും മന്ത്രാലയം ശക്തമാക്കുകയാണെന്ന് അൽ-റബിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.