സാങ്കേതിക തൊഴിൽ പരിശീലനം പൂർത്തിയാക്കിയ 91,300 യുവതീയുവാക്കൾക്ക് ഈ വർഷം ജോലി ലഭിച്ചു
text_fieldsറിയാദ്: 2024 ന്റെ ആദ്യ പകുതിയിൽ ജനറൽ കോർപ്പറേഷൻ ഫോർ ടെക്നിക്കൽ ആൻഡ് വൊക്കേഷനൽ ട്രെയിനിങ് ബിസിനസ് മേഖലയുമായി സഹകരിച്ച് പ്രദാനം ചെയ്ത തൊഴിലവസരങ്ങളുടെ എണ്ണം 91,300 ആയി.
ബിരുദധാരികളെ നിയമിക്കാൻ ആഗ്രഹിക്കുന്ന നിരവധി സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണിതെന്ന് കോർപറേഷൻ ഔദ്യോഗിക വക്താവ് ഫഹദ് അൽ ഉതൈബി പറഞ്ഞു. കോർപറേഷന്റെയും അതിന്റെ അനുബന്ധ ഓഫിസുകളിലെയും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കരിയർ കോഓഡിനേഷനും പരിശീലന സ്ഥാപനങ്ങളും നടത്തിയ ശ്രമങ്ങളുടെ ഫലമാണ് ആറു മാസത്തിനിടെ ഈ അവസരങ്ങൾ ലഭ്യമാക്കിയത്.
ഇതേ കാലയളവിൽ ബിരുദധാരികളായ പുരുഷന്മാരെയും സ്ത്രീകളെയും തൊഴിൽ വിപണിയിലേക്ക് സജ്ജരാക്കുന്നതിനായി 426 പരിപാടികൾ നടപ്പാക്കിയതായും അൽ ഉതൈബി പറഞ്ഞു.
396 എംപ്ലോയ്മെന്റ് ഫോറങ്ങളും എക്സിബിഷനുകളും നടത്തി. ബിരുദധാരികളെ അവരുടെ സ്പെഷലൈസേഷനുകൾക്ക് അനുയോജ്യമായ രീതിയിൽ നിയമിക്കുന്നതിന് സ്വകാര്യ മേഖല സ്ഥാപനങ്ങളുമായി 127 ധാരണപത്രങ്ങൾ ഒപ്പിട്ടു. റിക്രൂട്ട്മെൻറ് ഏജൻസികളിലെ മാനവ വിഭവശേഷി ഉദ്യോഗസ്ഥരുമായി 753 യോഗങ്ങളും നടത്തിയതായും അൽ ഉതൈബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.