മയക്കുമരുന്ന് കടത്തിയ 94 പേർ പിടിയിൽ
text_fieldsദക്ഷിണ സൗദിയിൽ അതിർത്തി മേഖലയിൽനിന്ന് സൈന്യം മയക്കുമരുന്ന് പിടികൂടിയപ്പോൾ
റിയാദ്: യമൻ അതിർത്തി വഴി സൗദിയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 94 പേരെ അതിർത്തി സുരക്ഷാസേന അറസ്റ്റ് ചെയ്തതായി സേനാ വക്താവ് ലെഫ്. കേണൽ മിസ്ഫർ അൽഖറൈനി അറിയിച്ചു. 75 പേർ ജീസാൻ പ്രവിശ്യയിൽനിന്നും 13 പേർ അസീർ പ്രവിശ്യയിൽനിന്നും ആറുപേർ നജ്റാൻ പ്രവിശ്യയിൽനിന്നുമാണ് പിടിയിലായത്.
ജിസാനിൽ അറസ്റ്റിലായ മയക്കുമരുന്നു കടത്തുകാരിൽനിന്ന് 974 കിലോ ഹഷീഷും 37.5 ടൺ ഖാത്തും അസീർ പ്രവിശ്യയിൽ അറസ്റ്റിലായ പ്രതികളിൽനിന്ന് 265 കിലോ ഖാത്തും നജ്റാനിൽ പിടിയിലായ മയക്കുമരുന്നു കടത്തുകാരിൽനിന്ന് 88 കിലോ ഹഷീഷുമാണ് കണ്ടെത്തിയത്. വടക്കുപടിഞ്ഞാറൻ സൗദിയിലെ തബൂക്കിൽ കടത്താൻ ശ്രമിച്ച 12,912 ലഹരി ഗുളികകളും സൈന്യം പിടികൂടി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.