Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനി​യോം...

നി​യോം പ്ര​ദേ​ശ​ത്തി​ന്റെ 95 ശ​ത​മാ​ന​വും പ്ര​കൃ​തി സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ൾ​ക്ക് നീ​ക്കി​വെ​ക്കും

text_fields
bookmark_border
നി​യോം പ്ര​ദേ​ശ​ത്തി​ന്റെ 95 ശ​ത​മാ​ന​വും   പ്ര​കൃ​തി സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ൾ​ക്ക് നീ​ക്കി​വെ​ക്കും
cancel
camera_alt

നി​യോം സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത് ത​ബൂ​ക്ക് ഫോ​റ​ത്തി​ൽ​നി​ന്ന്

യാം​ബു: സൗ​ദി​യു​ടെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ നി​യോം പ്ര​ദേ​ശ​ത്തി​ന്റെ 95 ശ​ത​മാ​ന​വും പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കാ​നു​ത​കു​ന്ന പ​ദ്ധ​തി​ക​ൾ​ക്കാ​യി നീ​ക്കി​വെ​ക്കു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ‘മ​നു​ഷ്യ​ന്റെ​യും സ്ഥ​ല​ത്തി​ന്റെ​യും ഭാ​വി’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ നി​യോം സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത്തെ ത​ബൂ​ക്ക് ഫോ​റ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി നി​യോം പ്ര​ദേ​ശ​ത്തു​നി​ന്ന് 95 ശ​ത​മാ​നം നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്.

അ​റേ​ബ്യ​ൻ ഓ​റി​ക്‌​സ്, അ​റേ​ബ്യ​ൻ സാ​ൻ​ഡ് ഗ​സ​ൽ (റീം), ​മൗ​ണ്ട​ൻ ഗ​സ​ൽ, ഐ​ബെ​ക്‌​സ്, ഒ​ട്ട​ക​പ്പ​ക്ഷി എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന അ​ൽ അ​സി​ല​യി​ൽ നി​യോം സം​ര​ക്ഷ​ണ പ​ദ്ധ​തി ഒ​രു​ക്കു​ന്നു. ഇ​തി​നു​പു​റ​മേ ക​ട​ൽ, വ​നം, തീ​ര​ദേ​ശ പ​രി​സ്ഥി​തി എ​ന്നി​വ​ക്കാ​യി പ്ര​കൃ​തി​പ​ര​മാ​യ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ചു​ള്ള പ​ദ്ധ​തി​ക​ളാ​യി​രി​ക്കും സം​വി​ധാ​നി​ക്കു​ക.

നി​യോ​മി​ന്റെ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്തം ല​ക്ഷ്യ​മാ​ക്കി​യു​ള്ള പ​ദ്ധ​തി​ക​ൾ കാ​യി​കം, ടൂ​റി​സം, മീ​ഡി​യ, ക​രി​യ​ർ ഗൈ​ഡ​ൻ​സ് മാ​നേ​ജ്‌​മെ​ന്റ്, ഹ്യൂ​മ​ൻ റി​സോ​ഴ്‌​സ്, ക​രാ​റു​ക​ളും വാ​ങ്ങ​ലു​ക​ളും, ഹോ​സ്പി​റ്റാ​ലി​റ്റി, വി​ദ്യാ​ഭ്യാ​സം, സ്കോ​ള​ർ​ഷി​പ് എ​ന്നീ മേ​ഖ​ല​ക​ൾ പ്രാ​ദേ​ശി​ക ഉ​ള്ള​ട​ക്കം വി​ക​സി​പ്പി​ക്കു​ന്ന​തി​നും സു​സ്ഥി​ര സാ​മ്പ​ത്തി​ക വ​ള​ർ​ച്ച കൈ​വ​രി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് വി​ക​സി​പ്പി​ക്കു​ന്ന​ത്.

നി​യോം പ്രോ​ഗ്രാ​മു​ക​ളു​ടെ സാ​മൂ​ഹി​ക​വും സാം​സ്കാ​രി​ക​വു​മാ​യ സ്വാ​ധീ​നം വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന​തി​നും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളു​ടെ ഔ​ട്ട്പു​ട്ടു​ക​ൾ, വി​ജ​യ​ക​ര​മാ​യ ക​ഥ​ക​ൾ, സാ​മ്പ​ത്തി​ക അ​വ​സ​ര​ങ്ങ​ൾ, പ്രാ​ദേ​ശി​ക സ​മൂ​ഹ​ത്തി​ന് ന​ൽ​കു​ന്ന പ​രി​ശീ​ല​നം എ​ന്നി​വ കാ​ണി​ക്കു​ന്ന​തി​നും ഇ​ത് പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഓ​രോ മേ​ഖ​ല​യും അ​വ​രു​ടെ ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം കു​ടും​ബ​ങ്ങ​ളെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നും അ​വ​രു​ടെ പ്രാ​ദേ​ശി​ക നി​ക്ഷേ​പ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള കോ​ഴ്സ് ന​ൽ​കും. പ്രാ​ദേ​ശി​ക പ്രോ​ജ​ക്ടു​ക​ളെ പി​ന്തു​ണ​ക്കു​ന്ന​തി​ലൂ​ടെ​യും ക​ഴി​വു​ള്ള യു​വാ​ക്ക​ളെ​യും സം​രം​ഭ​ക​രെ​യും പി​ന്തു​ണ​ക്കു​ന്ന​തി​ലൂ​ടെ​യും ഇ​ത് കു​ടും​ബ​ങ്ങ​ളി​ലും അ​വ​രു​ടെ പ്ര​ദേ​ശ​ങ്ങ​ളി​ലും വി​ക​സ​ന​പ​ര​വും സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ സ്വാ​ധീ​നം സൃ​ഷ്ടി​ക്കും.

സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വും വി​ദ്യാ​ഭ്യാ​സ​പ​ര​വു​മാ​യ എ​ല്ലാ ത​ല​ങ്ങ​ളി​ലും മേ​ഖ​​ല​യെ ല​ക്ഷ്യ​മാ​ക്കി നി​ര​വ​ധി പ​ദ്ധ​തി​ക​ളും സം​രം​ഭ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്യു​ന്നു​വെ​ന്നും ര​ണ്ടാ​മ​ത്തെ ത​ബൂ​ക്ക് ഫോ​റം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neomsaudi arabia
News Summary - 95 percent of Neom area will be earmarked for nature conservation projects
Next Story