കോമഡി സിനിമകളുമായി ഒമ്പതാമത് സൗദി ഫിലിം ഫെസ്റ്റിവൽ സമാപിച്ചു
text_fieldsദമ്മാം: ഇത്രയിൽ നടന്ന ഒമ്പതാമത് ചലച്ചിത്രോത്സവത്തിന്റെ പ്രമേയം കോമഡി സിനിമകളായിരുന്നു. പത്ത് ജനപ്രിയ അറബ് ചിത്രങ്ങൾ പരിശോധിച്ചാൽ അതിൽ എട്ടും കോമഡിയാണെന്ന്, പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സത്താറിന്റെ നിർമാതാവ് ഇബ്രാഹിം അൽ ഖൈറല്ല പറഞ്ഞു. ഇപ്പോൾ ചലച്ചിത്രോത്സവത്തിൽ കോമഡി സിനിമകൾക്ക് കിട്ടുന്ന പിന്തുണ ഈ രംഗത്ത് കൂടുതൽ സിനിമചെയ്യാൻ പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.
2017ൽ എടുത്തുകളഞ്ഞ 35 വർഷത്തെ സിനിമാ നിരോധനത്തെ തുടർന്നാണ് ഈ വിജയം. സൗദിയിലെ ഊർജസ്വലമായ പ്രാദേശിക ചലച്ചിത്ര രംഗത്തെ സാധ്യതകൾ അതിന്റെ എല്ലാ കടമ്പകൾ കടന്നും രംഗത്തുവരുന്നതാണ് ചലച്ചിത്രോത്സവത്തിൽ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. സൗദി സിനിമ നിർമാതാക്കൾക്ക് രാജ്യത്ത് സ്വന്തമായി സിനിമ നിർമിക്കുന്നതിന് പിന്തുണ നൽകിയ ആദ്യ സ്ഥാപനമാണ് ഇത്രയെന്ന് സിനിമ വിഭാഗം മേധാവി മജീദ് ഇസഡ് സമാൻ പറഞ്ഞു.
സൗദി അറേബ്യയിൽ സിനിമ അനുവദിക്കുന്നതിന് മുമ്പും ഇത്ര കെട്ടിടം സ്ഥാപിക്കുന്നതിന് മുമ്പും 2016ലാണ് സൗദി ഫിലിം ഡേകൾ ആരംഭിച്ചത്. സൗദി സിനിമ വ്യവസായം വളർത്തിയെടുക്കാൻ ഞങ്ങൾ പണിയെടുക്കുകയായിരുന്നു. സൗദി ചലച്ചിത്ര പ്രവർത്തകർക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ നിരോധനം നീക്കുന്നതിന് മുമ്പ് ആധുനിക യുഗത്തിൽ തുറന്ന ആദ്യ സിനിമാശാല കൂടിയാണ് ഇത്രയെന്നും അദ്ദേഹം പറഞ്ഞു.
സിനിമയിലെ പ്രയാസമേറിയ വിഭാഗങ്ങളിലൊന്നായി കോമഡി പരക്കെ കണക്കാക്കപ്പെടുന്നതായി സത്താർ സിനിമയിലെ പ്രധാന നടൻ ഇബ്രാഹിം അൽ ഹജ്ജാജ് പറഞ്ഞു.ആളുകളെ ചിരിപ്പിക്കാൻ നിങ്ങൾ സമയവും ടോണും ഡെലിവറിയും സൂക്ഷ്മമായി നോക്കേണ്ടതുണ്ട്.
എന്നിരുന്നാലും, നർമ്മം ആത്മനിഷ്ഠമാണ്, അതിനാൽ ഒരാൾക്ക് തമാശയായി തോന്നുന്നത് മറ്റൊരാൾക്കില്ലായിരിക്കാം. വിശാലമായ പ്രേക്ഷകരെ ആകർഷിക്കുന്ന കോമഡി സൃഷ്ടിക്കുന്നത് കൂടുതൽ വെല്ലുവിളി നിറഞ്ഞതാണ്. എന്നാൽ ഇതിൽ പൂർണമായും വിജയിച്ച പടമാണ് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സത്താർ. ജിദ്ദയിലെ റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിലും ലണ്ടനിലെ ലോക പ്രീമിയറിലും ഇത് പ്രദർശിപ്പിച്ചപ്പോൾ വലിയ ചിരി നേടാൻ കഴിഞ്ഞതായി പ്രധാന നടൻ ഇബ്രാഹിം അൽ ഹജ്ജാജ് പറഞ്ഞു. നർമബോധത്തിന്റെ കാര്യത്തിൽ ദേശീയ അതിർത്തികളെയും സംസ്കാരങ്ങളെയും മറികടക്കാൻ തങ്ങൾക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
സൗദി ഫിലിം ഡേയ്സിന്റെ ആദ്യ റൗണ്ടിൽ ഇത്ര നിർമിച്ച ആറ് സിനിമകളിൽ രണ്ടെണ്ണം ഹാസ്യചിത്രങ്ങളായിരുന്നു. ആദ്യത്തേത് വംശീയ വിദ്വേഷമുള്ള തൊഴിലുടമകൾ കാരണം ഭയാനകമായ ജോലിയിൽനിന്ന് അതിജീവിക്കേണ്ടിവന്ന സുമ്യതി എന്ന വേലക്കാരിയെ കുറിച്ച്. രണ്ടാമത്തേത് 'വാസ്തി' (2016) ആയിരുന്നു, 2006ൽ റിയാദിൽ ഒരു കൂട്ടം തീവ്രവാദികൾ തിയറ്റർ ആക്രമിച്ചപ്പോൾ ഒരു നാടകം നിർത്തിയ ഒരു യഥാർഥ കഥ. രണ്ട് സിനിമകളും ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.
ചലച്ചിത്ര നിരൂപകർക്ക് കോമഡികൾ ഇഷ്ടമല്ല, പക്ഷേ ഞങ്ങളുടെ പ്രേക്ഷകർ ആഗ്രഹിക്കുന്നത് അതാണ് എങ്കിൽ, ഞങ്ങൾ നൽകാൻ പോകുന്നത് അതാണ്-അൽ ഖൈറല്ല പറയുന്നു. അറബ് പ്രേക്ഷകർ കോമഡികളെ ഒരു വിഭാഗമായി ഇഷ്ടപ്പെടുന്നതിൽ അതിശയിക്കാനില്ല. ഒരുപക്ഷേ അത് അയൽ രാജ്യങ്ങളിലെ രാഷ്ട്രീയ സാഹചര്യമോ പ്രദേശത്തെ വിനോദത്തിന്റെ അഭാവമോ അല്ലെങ്കിൽ ദൈനംദിന ജീവിതത്തിന്റെ പ്രയാസകരമായ സാഹചര്യങ്ങളെ നേരിടാനുള്ള ഒരു മാർഗമോ ആകാം. ഹാസ്യം സാമൂഹിക വ്യാഖ്യാനത്തിനും വിമർശനത്തിനും ശക്തമായ ഒരു ഉപകരണമായിരിക്കും. ഹൈലൈറ്റ് ചെയ്യാനും ആക്ഷേപിക്കാനും വിമർശിക്കാനും സമൂഹത്തിൽ ഹാസ്യനടന്മാർക്കുള്ള പ്രാധാന്യത്തിൽ ഞാൻ എപ്പോഴും വിശ്വസിക്കുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.