സൗദിയിൽ വിദേശ നിക്ഷേപത്തിൽ വൻ വർധന; ആകെ നിക്ഷേപം 2.51 ലക്ഷംകോടി റിയാൽ
text_fieldsറിയാദ്: സൗദിയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ വൻ വർധന. 2022നെ അപേക്ഷിച്ച് 2023ൽ നാലു ശതമാനം വർധനയാണ് രാജ്യം കൈവരിച്ചത്. ഇതോടെ ആകെ നിക്ഷേപം 2.51 ലക്ഷംകോടി റിയാലായി ഉയർന്നു. സൗദി സെൻട്രൽ ബാങ്കാണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്. 2015 മുതൽ സൗദിയിലെ വിദേശ നിക്ഷേപത്തിൽ വർധന പ്രകടമായിരുന്നു.
പിന്നീട് മൂന്ന് മാസങ്ങൾ വീതമുള്ള ഘട്ടങ്ങളിലെല്ലാം വളർച്ച പ്രകടമായിരുന്നു. ഇതിനിടെ 2023ലെ ആദ്യ പാദത്തിൽ മാത്രമാണ് തളർച്ചയുണ്ടായത്. ഇതൊഴിച്ചാൽ വാർഷിക കണക്കനുസരിച്ച് സൗദിയുടെ സാമ്പത്തിക വളർച്ച ശക്തമാണ്.
2015ൽ 1,144 ലക്ഷം കോടി റിയാലായിരുന്നു സൗദിയിലെ വിദേശ നിക്ഷേപം.
2023 അവസാനിക്കുമ്പോൾ നേരിട്ടുള്ള വിദേശ നിക്ഷേപം 2517 ലക്ഷം കോടി റിയാൽ ആയി ഉയർന്നു. ഓരോ പാദത്തിലും ഒരു ശതമാനം വളർച്ച രാജ്യം കൈവരിക്കുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. ഇത് ഏകദേശം 15.8 ശതകോടി റിയാലിന് തുല്യമാണ്.
നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) ആണ് സൗദിയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിക്കുന്നത്.
മൊത്തം നിക്ഷേപത്തിെൻറ 41 ശതമാനവും നേരിട്ടുള്ള വിദേശ നിക്ഷേപമാണ്. രാജ്യത്തെ ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ, കടപ്പത്രങ്ങൾ എന്നിവ ഉൾപ്പെടുന്ന പോർട്ട്ഫോളിയോ നിക്ഷേപങ്ങൾ 919.8 ശതകോടി റിയാലായും ഉയർന്നു.
സൗദി വിഷൻ 2030െൻറ ഭാഗമായി നിക്ഷേപകരെ ആകർഷിക്കാൻ നിരവധി പദ്ധതികളാണ് രാജ്യം പ്രഖ്യാ
പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.