മൂന്നുപതിറ്റാണ്ട് പ്രവാസത്തിന് വിരാമം; കൃഷ്ണൻ പേരാമ്പ്ര നാട്ടിലേക്ക് മടങ്ങി
text_fieldsദമ്മാം: മൂന്നുപതിറ്റാണ്ടിെൻറ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും നാടകപ്രവർത്തകനുമായ കൃഷ്ണൻ പേരാമ്പ്രക്ക് യാത്രയയപ്പ് നൽകി. കേന്ദ്രകമ്മിറ്റി ഓഫിസ് ഹാളിൽ വൈസ് പ്രസിഡൻറ് മഞ്ജു മണിക്കുട്ടൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എ. വഹിദ് കാര്യറ ഉപഹാരം കൈമാറി. കലാവേദിയുടെ ഉപഹാരം പ്രസിഡൻറ് റിയാസ് മുഹമ്മദ് കൈമാറി.
കേന്ദ്രകമ്മിറ്റി ട്രഷറർ സാജൻ കണിയാപുരം, കേന്ദ്രനേതാക്കളായ അരുൺ ചാത്തന്നൂർ, നിസാം കൊല്ലം, ശരണ്യ ഷിബു, മഞ്ജു അശോക്, പദ്മനാഭൻ മണിക്കുട്ടൻ, സജീഷ് പട്ടാഴി, ഷീബ സാജൻ, ആമിന റിയാസ്, ഷഫീഖ് എന്നിവർ സംസാരിച്ചു. ബിജു വർക്കി സ്വാഗതവും ബിനുകുഞ്ഞു നന്ദിയും പറഞ്ഞു. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ കൃഷ്ണൻ നാട്ടിൽ നാടകപ്രവർത്തനങ്ങളിലൂടെ സജീവമായിരുന്ന കാലത്താണ് പ്രവാസിയായി സൗദി അറേബ്യയിലെത്തിയത്. ദമ്മാമിലെ ഐസ്ക്രീം കമ്പനിയിലായിരുന്നു ജോലി.
നവയുഗം രൂപവത്കരിച്ച കാലം മുതൽ സജീവപ്രവർത്തകനായ കൃഷ്ണൻ, നാടകപ്രവർത്തകൻ എന്ന നിലയിൽ ശ്രദ്ധേയനായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നാണ് പ്രവാസജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.