ആറാമത് സൗദി ചലച്ചിത്രമേളക്ക് ഉജ്ജ്വല തുടക്കം
text_fieldsദമ്മാം: സൗദി സംസ്കാരിക മന്ത്രാലയത്തിെൻറ കീഴിലുള്ള ഫിലിം അതോറിറ്റിയുടെ പിന്തുണയോടെ കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾചറും (ഇത്റ) കൽചറൽ ആൻഡ് ആർട്ട് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് സൗദി ചലച്ചിത്ര മേളക്ക് ഉജ്ജ്വല തുടക്കം. ചൊവ്വാഴ്ച വൈകീട്ട് ആറിന് ഇത്റയിൽ ക്ഷണിക്കപ്പെട്ട സദസ്സിന് പുറമെ ഒാൺൈലനിലെത്തിയ ആയിരക്കണക്കിന് സിനിമാസ്വാദകരെയും സാക്ഷിയാക്കി കലാകാരൻ അബ്ദുൽ മജീദ് അൽകിനാനി മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾ മേളയെ കൂടുതൽ ജനകീയമാക്കുകയാണെന്നും 24 മണിക്കൂറും ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർക്ക് മേള ദർശിക്കാൻ ഇതിലൂടെ അവസരം ഒരുങ്ങിയെന്നും അദ്ദേഹം പറഞ്ഞു. മേളയുടെ മുഖ്യ സംവിധായകൻ അഹമ്മദ് അൽമുല്ല മുഖ്യ പ്രഭാഷണം നടത്തി.
കല എല്ലാ രൂപത്തിലുമുള്ള ഒറ്റപ്പെടലിനും വിദ്വേഷത്തിനുമെതിരായ സർഗാത്മക ആയുധമാണെന്ന് അദ്ദേഹം പറഞ്ഞു. സ്നേഹം പ്രസരിപ്പിക്കുന്ന കല എല്ലായ്പോഴും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന പാലമാെണന്നും അദ്ദേഹം കൂട്ടിേച്ചർത്തു. ആദ്യ വിഭാഗത്തിൽപെട്ട 11 സിനിമകൾ പ്രദർശിപ്പിച്ചു. ഞാൻ എപ്പോഴാണ് ഉറങ്ങുക, പീസ്, സഹവർത്തിത്വം, എന്നെ ഓർമിക്കുക, ഗ്രാമം, പ്രതിഫലനം, മൈഗ്രൻറ്, നാഫ്സ്, റെഡ് സർക്കിൾ, ഞാൻ ഒരിക്കൽ ജീവിച്ചിരുന്നു, മുഖ്താർ തുടങ്ങിയ സിനിമകളാണ് പ്രദർശിപ്പിച്ചത്. യുട്യൂബിലൂടെ 24 മണിക്കൂറും ചിത്രങ്ങൾ കാണുന്നതിനുള്ള അവസരങ്ങൾ ഒരുക്കിയിട്ടുണ്ട്. വിവിധ പ്രമുഖർ ചിത്രങ്ങളുടെ സംവിധായകരുമായി സംവദിച്ചു. തുടർന്ന് നടന്ന തിരക്കഥ വർക് ഷോപ്പിൽ സിനിമാ മേഖലയിലെ പ്രമുഖർ അവരുടെ ആശയങ്ങൾ പങ്കുവെച്ചു. ഒാരോ ചിത്രങ്ങളിലും സമാനതകൾ രൂപപ്പെടുന്നുവെന്നും കഥാപാത്രങ്ങളെ അവതരിപ്പിക്കുേമ്പാൾ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കണമെന്നും എഴുത്തുകാരനും സംവിധായകനുമായ മുഹമ്മദ് അൽസൽമാൻ പറഞ്ഞു.
സംവിധായകനും എഴുത്തുകാരിയുമായ ഹാന അൽ-ഉമൈർ പറഞ്ഞു. സൗദിയിലെ സിനിമ പ്രവർത്തകർ അവരുടെ സേങ്കാചങ്ങളിൽനിന്ന് പുറത്തുവരുകയും പുതിയ സേങ്കതങ്ങൾ അഭ്യസിച്ച് തുടങ്ങുകയും മികച്ച സൃഷ്ടിക്കൾക്ക് തുടക്കം കുറിക്കുകയും ചെയ്തതായി മേളയിലെ തുടക്ക ചിത്രങ്ങൾതന്നെ വെളിപ്പെടുത്തുന്നതായി മേളയുടെ സംവിധായകൻ അഹമ്മദ് അൽമുല്ല 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. മേളയുടെ വാർത്തകൾ സിനിമയെ സ്നേഹിക്കുന്ന മലയാളികൾക്കിടയിൽ എത്തിക്കുന്നതിന് അദ്ദേഹം ഗൾഫ് മാധ്യമത്തിന് പ്രത്യേകം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.