Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിലെ അഫീഫിൽ ബസിന്​...

സൗദിയിലെ അഫീഫിൽ ബസിന്​ തീപിടിച്ചു

text_fields
bookmark_border
സൗദിയിലെ അഫീഫിൽ ബസിന്​ തീപിടിച്ചു
cancel
camera_alt

അഫീഫിൽ 40 യാത്രക്കാരുമായി പോകുന്ന സ്വകാര്യ ബസിന്​ തീപിടിച്ചപ്പോൾ

ജിദ്ദ: റിയാദ്​ പ്രവിശ്യയിലെ അഫീഫിൽ യാത്രക്കാരുമായ പോയ ബസിൽ തീപിടിത്തം. റിയാദിൽനിന്ന്​ 500 കിലോമീറ്റർ അകലെ അഫീഫ്​-ദറഇയ റോഡിൽ വ്യാഴാഴ്​ച രാത്രി 40 യാത്രക്കാരുമായി പോകുന്ന സ്വകാര്യ ബസിനാണ്​​ തീപിടിച്ചത്​. പിൻഭാഗത്തെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ്​ തീപിടിത്തമെന്നാണ്​ വിവരം. തീ ആളിപ്പടരുന്നതിന്​ മുമ്പ്​ യാത്രക്കാർക്ക്​ ബസിൽനിന്ന്​ ഇറങ്ങാനായതിനാൽ വൻ ദുരന്തം​ ഒഴിവായി.

സിവിൽ ഡിഫൻസ്​ എത്തിയാണ്​ തീ അണച്ചത്​. യാത്രക്കാരിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന്​ സിവിൽ ഡിഫൻസ്​ പറഞ്ഞു. ട്രാഫിക്​ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും കനത്ത മഴയുടെ സാഹചര്യത്തിൽ യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക്​ മാറ്റുകയും ചെയ്​തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus caught fireSaudi Arabia
News Summary - A bus caught fire in Afif, Saudi Arabia
Next Story