15 വർഷം മുമ്പത്തെ കേസ്, ഹജ്ജിനെത്തിയ മലയാളിക്ക് വിനയായി
text_fieldsദമ്മാം: ഒന്നര പതിറ്റാണ്ടു മുമ്പത്തെ ഒരു കേസ് ഹജ്ജിനെത്തിയ മലയാളി തീർഥാടകെൻറ മടക്കയാത്ര മുടക്കി. എട്ടുവർഷം മുമ്പ് സൗദിയിൽനിന്ന് ജോലി മതിയാക്കി മടങ്ങിയ മലപ്പുറം ജില്ലക്കാരനായ ഇദ്ദേഹം ഹജ്ജിനെത്തി കർമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്ക് തിരിക്കാൻ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് 15 വർഷം മുമ്പുള്ള കേസിൽ കുടുങ്ങിയത്. കുടുംബത്തോടൊപ്പമാണ് ഹജ്ജ് ചെയ്യാൻ സൗദിയിലെത്തിയത്.
സ്വകാര്യ ഹജ്ജ് ഗ്രൂപ്പിനു കീഴിൽ നൂറോളംപേരുടെ സംഘത്തിലാണ് ഇദ്ദേഹവും കുടുംബാംഗങ്ങളും വന്നത്. ഭാര്യയും സഹോദരഭാര്യയും മറ്റു ബന്ധുക്കളുമാണ് ഒപ്പമുണ്ടായിരുന്നത്. ഇങ്ങോട്ട് വരുേമ്പാൾ പ്രശ്നമൊന്നുമുണ്ടായില്ല. ദിവസങ്ങൾക്കു മുമ്പ് തിരിച്ചുപോകാൻ ജിദ്ദ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് യാത്ര ചെയ്യാനാകില്ലെന്നും സൗദി ജവാസാത്തുമായി (പാസ്പോർട്ട് ഡയറക്ടറേറ്റ്) ബന്ധപ്പെടണമെന്നും നിർദേശം ലഭിച്ചത്.
അതോടെ, ഭാര്യയുൾപ്പെടെയുള്ള കുടുംബാംഗങ്ങളെ നാട്ടിലേക്ക് പറഞ്ഞുവിട്ട് ഇദ്ദേഹം ദമ്മാമിലേക്ക് പോന്നു. 30 വർഷം ദമ്മാം ടൊയോട്ടയിലെ പച്ചക്കറി മാർക്കറ്റിൽ ജീവനക്കാരനായിരുന്നു. എട്ടുവർഷം മുമ്പ് ജോലി മതിയാക്കി മടങ്ങി. എക്സിറ്റിൽ പോകുന്നതിനും ആറേഴു വർഷംമുമ്പ് ഒരു സിറിയൻ പൗരനുമായുണ്ടായ ചെറിയ വഴക്ക് മാത്രമാണ് ഇദ്ദേഹത്തിെൻറ ഓർമയിലുള്ളത്.
അന്ന് അതിെൻറ പേരിൽ പൊലീസ് സ്േറ്റഷനിൽ പോേകണ്ടി വന്നിരുന്നെങ്കിലും വഴക്കിട്ട ആളുമായി അപ്പോൾതന്നെ രമ്യതയിലായി തിരിച്ചുപോരുകയും ചെയ്തിരുന്നു. അതിനുശേഷം പലതവണ നാട്ടിൽ പോയി മടങ്ങിവരുകയുമൊക്കെ ചെയ്തതാണ്.
പഴയ കേസിെൻറ പേരിൽ അന്ന് പൊലീസ് കൊണ്ടുപോകുേമ്പാൾ മദ്യക്കടത്തിന് പിടിച്ച ഒരു നേപ്പാളി പൗരൻ ആ പൊലീസ് വണ്ടിയിലുണ്ടായിരുന്നത് നേരിയ ഓർമയുണ്ട്. പൊലീസുകാർ അബദ്ധത്തിൽ ആ കേസിൽ ഇദ്ദേഹത്തിന്റെ പേരും എഴുതിച്ചേർത്തതാണെന്നാണ് നിഗമനം.
നാടുകടത്തൽ കേന്ദ്രത്തിൽ ഹാജരാക്കി 80 അടിശിക്ഷ ഏറ്റുവാങ്ങിയാൽ തടവൊഴിവാക്കി നാട്ടിലേക്ക് അയക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് മണിക്കുട്ടൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.