തൊഴിലാളികൾക്കായി ജിദ്ദയിൽ സമ്പൂർണ പാർപ്പിടനഗരം സ്ഥാപിക്കും
text_fieldsജിദ്ദ: തൊഴിലാളികളുടെ താമസത്തിനായി ജിദ്ദയിൽ സമ്പൂർണ പാർപ്പിടനഗരം സ്ഥാപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ധാരണപത്രം മക്ക ഗവർണർക്കുവേണ്ടി ജിദ്ദ ഗവർണർ അമീർ മിശ്അൽ ബിൻ മാജിദ് പെങ്കടുത്ത ചടങ്ങിൽ ഒപ്പുവെച്ചു.ജിദ്ദ ഗവർണറേറ്റ് അണ്ടർ സെക്രട്ടറി അമീർ സഉൗദ് ബിൻ അബ്ദുല്ല ബിൻ അൽജലവി, ജിദ്ദ മേയർ സ്വാലിഹ് ബിൻ അലി തുർക്കി, മേഖല ലേബേഴ്സ് ഹൗസിങ് സമിതി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പെങ്കടുത്തു. 2,50,000 ചതുരശ്ര മീറ്ററിൽ 17,000 തൊഴിലാളികൾക്ക് താമസിക്കാൻ സൗകര്യമുള്ള പാർപ്പിടസമുച്ചയം അബ്റക് റആമ ബലദിയ മേഖലയിലാണ് നിർമിക്കുന്നത്. ക്ലിനിക്കുകൾ, വിനോദകേന്ദ്രങ്ങൾ, കായികഗ്രൗണ്ടുകൾ, എ.ടി.എം സൗകര്യം, സൂപ്പർമാർക്കറ്റുകൾ, പള്ളികൾ, ഹോട്ടലുകൾ, ക്വാറൻറീൻ റൂമുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ടായിരിക്കും.
കെട്ടിടങ്ങൾക്കാവശ്യമായ വൈദ്യുതി സോളാർ സംവിധാനം വഴിയാണ് ലഭ്യമാക്കുന്നത്. സമുച്ചയത്തിലെ ഡ്രെയ്നേജ് സംവിധാനം പരിസ്ഥിതിക്കു ദോഷംവരുത്താത്ത രീതിയിലുള്ളതാണ്. ജിദ്ദയിലെ ആദ്യത്തെ തൊഴിലാളി പാർപ്പിടസമുച്ചയമായിരിക്കും ഇതെന്ന് ജിദ്ദ ഗവർണർ അമീർ മിശ്അൽ ബിൻ മാജിദ് പറഞ്ഞു. ജിദ്ദ മുനിസിപ്പാലിറ്റിയും അറേബ്യൻ നമാറിക് കമ്പനിയും തമ്മിലാണ് നിർമാണകരാർ ഒപ്പുവെച്ചത്. മുനിസിപ്പാലിറ്റി, ആരോഗ്യം എന്നീ വകുപ്പുകളുടെ വ്യവസ്ഥകൾ പാലിച്ചായിരിക്കും സമുച്ചയം നിർമിക്കുന്നത്.
കോവിഡ് സമയത്ത് ജിദ്ദ ഗവർണറേറ്റിലെ ലേബർ ഹൗസിങ് സമിതികളുടെ വിജയകരമായ പ്രവർത്തനമാണ് ഇങ്ങനെ പദ്ധതി നടപ്പാക്കാൻ പ്രചോദനം. മേഖലയിലെ തൊഴിലാളികളുടെ പാർപ്പിടസൗകര്യങ്ങൾ വിലയിരുത്തിയതിെൻറയും പഠനത്തിെൻറയും ഫലം കൂടിയാണ്.
മുനിസിപ്പാലിറ്റിയും ബന്ധപ്പെട്ട വകുപ്പുകളുമായും സഹകരിച്ച് ജിദ്ദയുടെ ഹൃദയഭാഗത്ത് ചെറുകിട ജോലികളിലേർപ്പെടുന്ന തൊഴിലാളികൾക്ക് പാർപ്പിടസമുച്ചയം ഒരുക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ ആലോചനയുണ്ട്. കോവിഡ് വ്യാപനം തടയാൻ നിശ്ചയിച്ച വ്യവസ്ഥകൾ പാലിച്ചാണ് പദ്ധതി നടപ്പാക്കുകയെന്നും ഗവർണർ പറഞ്ഞു. തൊഴിലാളികൾക്കാവശ്യമായ എല്ലാ സേവനങ്ങളും സമുച്ചയത്തിലുണ്ടാകുമെന്ന് ജിദ്ദ മേയർ സ്വാലിഹ് ബിൻ അലി അൽതുർക്കി പറഞ്ഞു. 18 മാസംകൊണ്ട് പാർപ്പിട പദ്ധതി പൂർത്തിയാകും.
സമാനമായ പദ്ധതികൾ മേഖലയിൽ ഉണ്ടാക്കും. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതേടൊപ്പം വിവിധ ഡിസ്ട്രിക്ടുകളിലെ പാർപ്പിടകേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.താമസകേന്ദ്രങ്ങൾ വ്യവസ്ഥാപിതമാക്കാൻ നിയമങ്ങളുണ്ട്. എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ നടത്തിയ പരിശോധനയിൽ അതൊന്നും നടപ്പാക്കിയിട്ടില്ലെന്ന് കണ്ടെത്തിയതായും മേയർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.