മദീന പള്ളിയിലെത്തുന്നവർക്ക് വിപുല സേവന സൗകര്യം
text_fieldsമദീന: റമദാനിൽ മസ്ജിദുന്നബവിയിൽ എത്തുന്നവർക്ക് സേവനം നൽകാൻ വിവിധ വകുപ്പുകൾക്ക് കീഴിൽ ഒരുക്കം പൂർത്തിയായി. മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ പ്രവൃത്തി പരിശോധിച്ചു.
മദീന മേയർ എൻജി. ഫഹദ് അൽബുലൈഹിഷി, മേഖല പൊലീസ് മേധാവി മേജർ ജനറൽ അബ്ദുറഹ്മാൻ അൽമുശ്ഹൻ, ഇരുഹറം കാര്യാലയ നിയമ-വികസന കാര്യങ്ങളുടെ അണ്ടർ സെക്രട്ടറി ഡോ. നബീൽ അൽലുഹൈദാൻ, മേഖല വികസനകാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി എൻജി.
മജീദ് അൽഹർബി എന്നിവരോടൊപ്പമാണ് ഗവർണർ മസ്ജിദുന്നബവിയിലെത്തിയത്. സന്ദർശനത്തിനിടയിൽ പള്ളിയുടെ മുറ്റത്തും പടിഞ്ഞാറ്, വടക്ക് ഭാഗങ്ങളിലും നടപ്പാതകളിലും തീർഥാടകർക്ക് ഒരുക്കിയ സേവനം അദ്ദേഹം പരിശോധിച്ചു. സന്ദർശകർക്ക് മികച്ച സേവനം നൽകേണ്ടതിന്റെ പ്രധാന്യം എടുത്തുപറഞ്ഞ ഗവർണർ സേവന രംഗത്തുള്ള എല്ലാവരോടും നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.