ആംബുലൻസിന് ക്ഷാമമില്ലാത്ത രാജ്യം?
text_fieldsലോക റെേക്കാഡ് ആഗ്രഹിക്കുന്നതിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്നതിൽ നമുക്ക് അഭിമാനിക്കാം. അക്കാര്യം മാത്രം പ്രചരിപ്പിക്കാനാണ് ബന്ധപ്പെട്ടവരുടെ ആഗ്രഹം. അതുകൊണ്ടുമാത്രം നമ്മുടെ ജി.ഡി.പി ഉയരുമോ എന്ന് ചോദിക്കരുത് എന്ന് മാത്രം... സാധാരണ രോഗികൾക്ക് ആംബുലൻസ് സൗകര്യം പോയിട്ട് ഡോക്ടറുടെ സേവനംപോലും കിട്ടാത്ത ഗ്രാമങ്ങളുള്ള രാജ്യമാണല്ലോ ഇന്ത്യ. പശുക്കൾക്ക് പ്രത്യേക ആംബുലൻസ് സർവിസ് സൗകര്യം കൂടി നൽകി മൃഗ ആദരവ് നേടിയിരിക്കുന്നതും ഇന്ത്യയിൽ തന്നെ. വളർത്തുമൃഗ ആരാധകരുടെ സുവർണകാലനേട്ടം കൈവരിച്ച സംസ്ഥാനം ഉത്തർപ്രദേശ് ആയതുകൊണ്ട് ഇതൊരു അശാസ്ത്രീയ തീരുമാണെന്ന് മാത്രം പറയരുത്.
പല കാര്യങ്ങളിലും യു.പിയെ മാതൃകയാക്കണം എന്ന് വാദിക്കുന്ന ഉന്നത നേതാക്കളുടെ ജന്മനാടാണ് അത്. പണ്ട് മോദി ഗുജറാത്തിൽ നടത്തിയ വികസനം അവസാനം എത്തിനിൽക്കുന്നത് ദരിദ്രമുഖം കാണാതിരിക്കാൻ മതിൽ കെട്ടി മറയ്ക്കുന്നിടത്താണ്. എന്നാൽ, ഗുജറാത്ത് സമ്പന്ന സംസ്ഥാനമാണെന്നാണ് മോദിഭക്തർ ഇപ്പോഴും വാദിക്കുന്നത്.
അതുപോലെ ഒരു തെരഞ്ഞെടുപ്പ് പൂമുഖത്ത് എത്തിനിൽക്കുന്ന യു.പിക്കും വേണം നിരവധി വികസനക്കുതിപ്പ്. പണ്ട് ശർമ ട്രാവൽസിെൻറ ബസിൽ മുംൈബയിൽനിന്ന് നാട്ടിലേക്ക് പോകുമ്പോൾ പകൽ നേരം റോഡരികിൽ മലമൂത്രവിസർജനത്തിന് ഇരിക്കുന്ന ആൺപെൺ വ്യത്യാസമില്ലാത്ത മനുഷ്യരുടെ മുഖവും നഗ്നതയും കണ്ടിട്ടുള്ളത് ഓർമ വരുകയാണ്. ഈ റോഡരികിലെ ഇരുത്തം മറാത്തികളെ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും തൊട്ടടുത്ത തമിഴരെയും കണ്ടു ലജ്ജിച്ച് തലതാഴ്ത്തിയ യാത്രക്കാർ കേരളത്തിൽ ധാരാളമുണ്ട്. അതുകൊണ്ടാണ് പെട്രോൾ വിറ്റ് കക്കൂസ് പണിയട്ടെ എന്ന സാമൂഹിക കണക്കിനെ ചോദ്യംചെയ്ത് ആരും സമരം ചെയ്യാതിരുന്നത്. എന്നാൽ, ഇപ്പോൾ രാജ്യത്തിെൻറ സ്ഥിതി അങ്ങനെയല്ല. ആംബുലൻസ് ലഭിക്കാതെ കിലോമീറ്ററുകളോളം ഉറ്റവരുടെ മൃതദേഹവുമായി നടന്ന പാവപ്പെട്ട സാധാരണക്കാരുടെ രാജ്യമാണ് ഇന്ത്യ. ആശുപത്രിയില്ല, മരുന്നില്ല, വൈദ്യുതിയില്ല, ശുദ്ധജലംപോലും ലഭിക്കാതെ കോടിക്കണക്കിന് ജനങ്ങൾ കഷ്ടപ്പെടുമ്പോൾ രാജ്യത്ത് പ്രതിമക്കും പാർലമെൻറ് മോടിപിടിപ്പിക്കാനും മൃഗങ്ങൾക്കും വേണ്ടി ചെലവാക്കാൻ പണം നീക്കിവെക്കുന്നു. നിരവധി പാവപ്പെട്ടവരെ അപമാനിക്കുന്ന തീരുമാനമാണ് ഉത്തർ പ്രദേശ് സർക്കാർ ഏറ്റവും ഒടുവിൽ എടുത്തത്. ആദ്യം മനുഷ്യരുടെ അടിസ്ഥാനഭാവി സൗകര്യം മെച്ചപ്പെടുത്തിയിട്ട് പോരെ മൃഗങ്ങളിലേക്ക് പ്രവേശിക്കാൻ എന്ന എളിയ ചോദ്യമാണ് ഡിജിറ്റൽ ഇന്ത്യയോട് വിനീതമായി ചോദിക്കാനുള്ളത്.
നിങ്ങൾക്ക് വായനക്കാരുമായി പങ്കുവെക്കാനുള്ള ചിത്രങ്ങളും അഭിപ്രായങ്ങളും മറ്റുവിവരങ്ങളും
INBOXലേക്ക് അയക്കുക. mail: saudiinbox@gulfmadhyamam.net
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.