വിവാഹമോചിതക്ക് മതിയായ രേഖയുണ്ടെങ്കിൽ മകനോടൊപ്പം യാത്രചെയ്യാം
text_fieldsറിയാദ്: വിവാഹമോചിതക്ക് മതിയായ രേഖകളുണ്ടെങ്കിൽ മകനോടൊപ്പം യാത്ര ചെയ്യാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) അറിയിച്ചു.
മാതാവിന് മകനോടൊപ്പം യാത്രചെയ്യുന്നത് വിലക്കുന്ന പഴയ നിയമത്തിൽ ഭേദഗതി വരുത്തിയാണ് പുതിയ വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതർ സ്ഥിരീകരിച്ചു.
മകന്റെ കസ്റ്റഡിരേഖകൾ ഉണ്ടെങ്കിൽ പാസ്‌പോർട്ട് നേടുന്നതിനോ പുതുക്കാനോ ജവാസത്ത് അധികൃതരെ സമീപിക്കാം.
18നും 21നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് മാതാപിതാക്കളിൽ ഒരാളുടെ കൂടെയോ അല്ലെങ്കിൽ അവരിൽ ഒരാളുടെ അംഗീകാരത്തോടെയോ യാത്രചെയ്യാമെന്ന് ജവാസത്ത് വ്യക്തമാക്കി.
യാത്രാനുമതി നൽകേണ്ടതില്ലാത്ത യാത്രക്കുള്ള നിയമപരമായ പ്രായം 21ഉം (ഹിജ്‌റി വർഷത്തിൽ) അതിനുമുകളിലുമാണ്. 21 വയസ്സിന് താഴെയുള്ള ആൺകുട്ടികൾക്ക് യാത്രാനുമതി നൽകുന്നതിനുള്ള എല്ലാ നടപടികളും ആവശ്യകതകളും അബ്ഷിർ പ്ലാറ്റ്‌ഫോം വഴിയും ജവാസത്തിന്റെ വകുപ്പുകൾ വഴിയും ഇനി പറയുന്ന ലിങ്കിൽ അപേക്ഷിക്കാം.
https://www.gdp.gov.sa/Ar/ServicesAndProcedures
മാതാപിതാക്കളിൽ ഒരാളുടെ പേരിൽ കസ്റ്റഡിയിലുള്ള കുട്ടിയുടെ പാസ്‌പോർട്ട് എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള രീതികൾ ജവാസത്ത് വ്യക്തമാക്കി. അബ്‌ഷിർ പ്ലാറ്റ്‌ഫോമിലെ മാതാപിതാക്കളുടെ അക്കൗണ്ടുകൾ വഴിയോ മാതാവിനോ പിതാവിനോ ഇത് ചെയ്യാൻ കഴിയും.
ലിങ്കിൽ പ്രവേശിച്ച് ആദ്യം കുടുംബാംഗങ്ങളുടെ സേവനങ്ങൾ എന്ന ടാബ് തിരഞ്ഞെടുക്കുക, തുടർന്ന് സർവിസ് ഐക്കൺ തിരഞ്ഞെടുക്കുക.
തുടർന്ന് എല്ലാ സേവന ആവശ്യകതകളും ദൃശ്യമാകുന്നതിനെത്തുടർന്ന് സൗദി പാസ്‌പോർട്ട് ഇഷ്യൂ ചെയ്യുക അല്ലെങ്കിൽ പുതുക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.