റിയാദിലെ കാർ സർവിസ് സ്റ്റേഷനിൽ തീപിടിത്തം; മലയാളി മരിച്ചു
text_fieldsറിയാദ്: കാർ സർവിസ് സ്റ്റേഷനിലുണ്ടായ തീപിടിത്തത്തിൽ മലയാളി മരിച്ചു. തിരുവനന്തപുരം മണ്ണാംകോണം സ്വദേശി റോബർട്ട് ജോൺ (52) മരിച്ചത്. ബുധനാഴ്ച പുലർച്ചെ റിയാദ് സുലൈയിൽ നാഷനൽ ഗാർഡ് ആശുപത്രിക്ക് സമീപ സനാഇയിലെ സർവിസ് സ്റ്റേഷനുകളിലൊന്നിലാണ് തീപിടിത്തമുണ്ടായത്.
അഗ്നിബാധയുണ്ടായ സമയത്ത് സർവിസ് സ്റ്റേഷനിൽ 18 പേരുണ്ടായിരുന്നെന്നും റോബർട്ട് ഒഴികെ എല്ലാവരും പുറത്തേക്കോടി രക്ഷപ്പെടുയായിരുന്നെന്നും പറയപ്പെടുന്നു. നല്ല ഉറക്കത്തിലായിരുന്ന റോബർട്ടിനെ വിളിച്ചുണർത്തിയിട്ടാണ് കൂടെയുണ്ടായിരുന്നവർ പുറത്തേക്കോടിയതത്രെ.
ദീർഘകാലം സൗദിയിലുണ്ടായിരുന്ന റോബർട്ട് പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയ ശേഷം പുതിയ വിസയിൽ റിയാദിൽ തിരിച്ചെത്തിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.