Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​സ്രാ​യേ​ലി​​ന്‍റെ...

ഇ​സ്രാ​യേ​ലി​​ന്‍റെ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രെ ഉ​റ​ച്ച​ നി​ല​പാ​ട്​ അ​നി​വാ​ര്യം

text_fields
bookmark_border
meeting
cancel
camera_alt

ആ​ഗോ​ള സ​ഖ്യ​ത്തി​ന്‍റെ ആ​ദ്യ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന വി​വി​ധ

രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ

റി​യാ​ദ്​: ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന നി​യ​മ, മാ​നു​ഷി​ക ലം​ഘ​ന​ങ്ങ​ളും കു​റ്റ​കൃ​ത്യ​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്കാ​ൻ ഉ​റ​ച്ച​തും വേ​ഗ​ത്തി​ലു​ള്ള​തു​മാ​യ നി​ല​പാ​ട് അ​നി​വാ​ര്യ​മാ​ണെ​ന്ന്​ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ പ​റ​ഞ്ഞു.

റി​യാ​ദി​ൽ സ​മാ​പി​ച്ച ദ്വി​രാ​ഷ്​​ട്ര പ​രി​ഹാ​ര​ത്തി​നാ​യു​ള്ള അ​ന്താ​രാ​ഷ്​​ട്ര സ​ഖ്യം യോ​ഗ​ത്തി​ലാ​ണ്​ അ​ദ്ദേ​ഹം സൗ​ദി​യു​ടെ നി​ല​പാ​ട്​ ആ​വ​ർ​ത്തി​ച്ച്​ വ്യ​ക്ത​മാ​ക്കി​യ​ത്. ഫ​ല​സ്തീ​നി​ലും ല​ബ​നാ​നി​ലും ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് മേ​ഖ​ല സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്. പ്രാ​ദേ​ശി​ക​മാ​യും ഒ​രു​പ​ക്ഷേ അ​ന്ത​ർ​ദേശീ​യ​മാ​യും സം​ഘ​ർ​ഷ​ത്തി​ലേ​ക്കു​ള്ള വ്യാ​പ​ന​മാ​ണ്.

കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ളി​ലും ഭാ​ഗി​ക​മാ​യ പ​രി​ഹാ​ര​ങ്ങ​ളി​ലും സം​തൃ​പ്ത​രാ​കു​ന്ന​ത് പ്ര​യോ​ജ​ന​ക​ര​മ​ല്ല. പ്ര​ത്യേ​കി​ച്ച് ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ ക​ഷ്​​ട​പ്പാ​ടു​ക​ളു​ടെ വ്യാ​പ്തി​യു​ടെ​യും അ​ധി​നി​വേ​ശ​ത്തി​​ന്‍റെ വ​ർ​ധ​ന​വി​​ന്‍റെ​യും ഖു​ദ്​​സി​​ന്‍റെ ച​രി​ത്ര​പ​ര​വും നി​യ​മ​പ​ര​വു​മാ​യ പ​ദ​വി​യെ അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ.

വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ളും പ്ര​കോ​പ​ന​വും വ്യാ​പ​ക​മാ​വു​ക​യാ​ണ്. ഇ​തെ​ല്ലാം ദ്വി​രാ​ഷ്​​ട്ര പ​രി​ഹാ​ര​ത്തി​നു​ള്ള സാ​ധ്യ​ത​ക​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തും. കൂ​ടു​ത​ൽ അ​ക്ര​മ​ത്തി​ലേ​ക്കും അ​സ്ഥി​ര​ത​യി​ലേ​ക്കും ന​യി​ക്ക​പ്പെ​ടും.

മ​ധ്യ​പൂ​ർ​വേ​ഷ്യ​ൻ മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ത്തി​ന് സു​സ്ഥി​ര​മാ​യ പ​രി​ഹാ​രം കാ​ണു​ന്ന​തി​ൽ തു​ട​രു​ന്ന പ​രാ​ജ​യം തീ​വ്ര​വാ​ദം, ഭീ​ക​ര​ത, അ​ന​ധി​കൃ​ത കു​ടി​യേ​റ്റം എ​ന്നി​വ​യു​ടെ വ്യാ​പ​നം ഉ​ൾ​പ്പെ​ടെ അ​ന്താ​രാ​ഷ്​​ട്ര സ​മാ​ധാ​ന​ത്തി​നും സു​ര​ക്ഷ​ക്കും ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അ​ടി​യ​ന്ത​ര വെ​ടി​നി​ർ​ത്ത​ൽ, ബ​ന്ദി​ക​ളെ​യും ത​ട​വു​കാ​രെ​യും മോ​ചി​പ്പി​ക്ക​ൽ, ഉ​ത്ത​ര​വാ​ദി​ത്ത സം​വി​ധാ​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്ക​ൽ, ശി​ക്ഷാ​ന​ട​പ​ടി​ക​ളും ഇ​ര​ട്ട​ത്താ​പ്പ് ന​യ​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്ക​ൽ, മാ​നു​ഷി​ക സ​ഹാ​യം ത​ട​സ്സ​മി​ല്ലാ​തെ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ഗ്യാ​ര​ന്‍റി എ​ന്നി​വ​ക്കു​​വേ​ണ്ടി നാം ​നി​ല​കൊ​ള്ള​ണം.

ഫ​ല​സ്​​തീ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക്​ ജീ​വ​കാ​രു​ണ്യ​വും വി​ക​സ​ന​പ​ര​വു​മാ​യ സ​ഹാ​യം ചെ​യ്യു​ന്ന യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ​യെ പൂ​ർ​ണ​മാ​യും പി​ന്തു​ണ​ക്കു​ന്നു. അ​തി​​ന്‍റെ സു​പ്ര​ധാ​ന പ​ങ്കി​​ന്‍റെ പ്രാ​ധാ​ന്യം സൗ​ദി അ​റേ​ബ്യ ഊ​ന്നി​പ്പ​റ​യു​ന്നു, പ്ര​ത്യേ​കി​ച്ച് ഏ​ജ​ൻ​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ഫ​ല​സ്തീ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ എ​ല്ലാ മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ത​ക​ർ​ക്കാ​നു​ള്ള ഇ​സ്രാ​യേ​ൽ നീ​ക്ക​ങ്ങ​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ.

സു​ര​ക്ഷ​യും സു​സ്ഥി​ര​ത​യും പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നും മേ​ഖ​ല​യി​ൽ സ​മാ​ധാ​നം സ്ഥാ​പി​ക്കു​ന്ന​തി​നും അ​ന്താ​രാ​ഷ്​​ട്ര സു​ര​ക്ഷ​യും സ​മാ​ധാ​ന​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നും ദ്വി​രാ​ഷ്​​ട്ര പ​രി​ഹാ​രം സം​ര​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള സം​യു​ക്ത ശ്ര​മ​ങ്ങ​ൾ എ​ന്ന​ത്തേ​ക്കാ​ളും കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ സ്വ​യം നി​ർ​ണ​യാ​വ​കാ​ശം നി​റ​വേ​റ്റു​ന്ന​തി​നും മേ​ഖ​ല​യി​ലെ എ​ല്ലാ ജ​ന​ങ്ങ​ൾ​ക്കും സ​മാ​ധാ​ന​പ​ര​മാ​യ സ​ഹ​വ​ർ​ത്തി​ത്വം ഉ​റ​പ്പു​ന​ൽ​കു​ന്ന വി​ധ​ത്തി​ൽ അ​ധി​നി​വേ​ശം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും വേ​ണ്ടി​യു​ള്ള ഫ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​രു​ന്ന​തി​ന് അ​ന്താ​രാ​ഷ്​​ട്ര സ​ഖ്യ​ത്തി​ന്‍റെ യോ​ഗ​ങ്ങ​ൾ സ​ഹാ​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്​​തു.

ന​മ്മു​ടെ രാ​ജ്യ​ങ്ങ​ൾ സ​മാ​ധാ​ന​ത്തെ ഒ​രു ത​ന്ത്ര​പ്ര​ധാ​ന​മാ​യ തെ​ര​ഞ്ഞെ​ടു​പ്പാ​ക്കി മാ​റ്റു​ക​യും സ​മാ​ധാ​ന​ത്തി​നാ​യു​ള്ള പ​ങ്കാ​ളി​ത്ത​ത്തി​നു​ള്ള ഗൗ​ര​വ​മാ​യ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​ത് നേ​ടു​ന്ന​തി​ന് അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം കൂ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsIsrael AttackGlobal Alliance
News Summary - A firm stand against Israel's crimes is imperative
Next Story