ബുറൈദ ജനകീയ ഇഫ്താർ സംഗമത്തിനെത്തിയത് വൻ ജനാവലി
text_fieldsബുറൈദ: സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ബുറൈദയിലെ മലയാളി സംഘടനകളുടെയും ബുറൈദ ജാലിയാത്തിെൻറയും സഹകരണത്തോടെ സംഘടിപ്പിച്ച 17-ാമത് ജനകീയ ഇഫ്താർ സംഗമത്തിലേക്ക് ഒഴുകിയെത്തിയത് വൻ ജനാവലി. വനിതകൾക്കും കുട്ടികൾക്കുമായി പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിരുന്നു.
വീട്ടമ്മമാർ തയാറാക്കി എത്തിച്ച വിഭവങ്ങളടങ്ങിയ ഇഫ്താർ പാക്കറ്റുകളാണ് പാർക്കിലെ സുഫ്റകളിൽ നിരന്നത്. സ്വാഗതസംഘം ചെയർമാൻ സക്കീർ പത്തറ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ അബ്ദുറഹീം ഫാറൂഖി റമദാൻ സന്ദേശം നൽകി. റിഹാൻ ബിൻ റിയാസ് ഖുർആൻ പാരായണം നടത്തി. സൗദി ഇസ്ലാഹി സെൻറർ സെക്രട്ടറി അഫീഫ് തസ്ലീം സ്വാഗതവും വൈസ് പ്രസിഡൻറ് അസ്കർ ഓതായി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.