യാത്രക്കിടയിൽ പാസ്പോർട്ട് നഷ്ടപ്പെട്ട മലയാളി രണ്ടര ദിവസം എയർപോർട്ടിൽ കുടുങ്ങി
text_fieldsറിയാദ്: നാട്ടിലേക്കുള്ള യാത്രക്കിടെ പാസ്പോർട്ട് കാണാതായ മലയാളി രണ്ടര ദിവസം റിയാദിലെ വിമാനത്താവളത്തിൽ കുടുങ്ങി. ദമ്മാമിൽ നിന്ന് അവധിക്ക് പോകാൻ പുറപ്പെട്ട മലപ്പുറം സ്വദേശിയാണ് റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിയത്. സാമൂഹിക പ്രവർത്തകെൻറ ഇടപെടലിനാൽ രണ്ടര ദിവസത്തിന് ശേഷം മോചിതനായി.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ദമ്മാമിൽ നിന്ന് റിയാദ് വഴി നാട്ടിലേക്ക് യാത്ര പ്ലാൻ ചെയ്ത ഇദ്ദേഹം ദമ്മാമിൽ നിന്ന് റിയാദിൽ വിമാനം ഇറങ്ങിയ ശേഷം കോഴിക്കോേട്ടക്ക് പോകാൻ അന്താരാഷ്ട്ര ടെർമിനലിൽ വിമാനം കാത്തിരിക്കുേമ്പാഴാണ് പാസ്പോർട്ട് കൈയ്യിലില്ലെന്ന് അറിയുന്നത്.
ദമ്മാം വിമാനത്താവളത്തിൽ നിന്ന് റിയാദിലേക്കും നാട്ടിലേക്കുമുള്ള ബോർഡിങ് പാസുകൾ ലഭിച്ചിരുന്നു. റിയാദ് െഡാമസ്റ്റിക് ടെർമിനലിൽ ഇറങ്ങി അവിടെ നിന്നും ഇൻറർനാഷനൽ ടെർമിനലിൽ എത്തി ബോർഡിങ് പരിശോധനയും എമിഗ്രേഷൻ പരിശോധനയും കഴിഞ്ഞു വിമാനത്തിനായുള്ള കാത്തിരിപ്പിനിടയിലാണ് പാസ്പോർട്ട് നഷ്ടപ്പെട്ടത്.
ടോയ്‌ലറ്റിൽ പോകാനായി ലാപ്ടോപ് ബാഗിൽ പാസ്പോർട്ട് വെക്കുകയായിരുന്നെന്ന് ഇദ്ദേഹം പറയുന്നു. എന്നാൽ ബാഗ് മാറി മാറ്റാരുടെയെങ്കിലും ബാഗിലാകാം വെച്ചത് എന്നാണ് ജീവനക്കാർ പറയുന്നത്. അവിടെയുണ്ടായിരുന്ന മുഴുവൻ യാത്രക്കാരോടും അന്വേഷിച്ചെങ്കിലും പാസ്പോർട്ട് കണ്ടെത്താനായില്ല. ബോർഡിങ് നൽകിയെങ്കിലും പാസ് പോർട്ടില്ലാത്തതിനാൽ യാത്രക്കാരനെ കൊണ്ടുപോകൻ കഴിയത്ത വിവരം എയർപോർട്ട് അധികൃതരെ അറിയിച്ച് വിമാനം പോയി. എമിഗ്രേഷൻ കഴിഞ്ഞതിനാൽ വിമാനത്താവളത്തിന് പുറത്തിറങ്ങാൻ നിയമം അനുവദിക്കാത്ത സാഹചര്യത്തിൽ അവിടെ തന്നെ കുടുങ്ങിപ്പോവുകയായിരുന്നു.
വിവരമറിഞ്ഞ കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂർ വിഷയത്തിൽ ഇടപെടുകയും വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് ഇയാളെ പുറത്തിറക്കാൻ ശ്രമം നടത്തുകയും ചെയ്തു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ നേരിട്ട് വിഷയം ബോധിപ്പിച്ചു വിമാനത്താവളത്തിൽ എത്തിച്ചു യാത്രക്കാരനെ രണ്ടര ദിവസത്തിന് ശേഷം ശനിയാഴ്ച രാത്രിയോടുകൂടി മോചിപ്പിക്കുകയായിരുന്നു.
പാസ്പോർട്ട് നഷ്ടപ്പെട്ടതിനെക്കുറിച്ചു കൂടുതൽ അന്വേഷണം നടക്കുമെന്നും മറ്റാരെങ്കിലും പാസ്പോർട്ട് ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നറിയാൻ വിമാനത്താവള അധികൃതർ അനേഷണം നടത്തുന്നുണ്ടെന്നും സിദ്ദിഖ് തൂവൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.