Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവധശിക്ഷയുടെ വാൾത്തലയിൽ...

വധശിക്ഷയുടെ വാൾത്തലയിൽ നിന്ന് മലയാളിക്ക് മോചനം

text_fields
bookmark_border
Malayali freed from the death
cancel
camera_alt

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സക്കീർ ഹുസൈന്റെ കുടുംബത്തോടൊപ്പം

Listen to this Article

ദമ്മാം: വാക്തർക്കത്തെത്തുടർന്ന്​ സുഹൃത്തി​നെ കുത്തിക്കൊന്ന കേസിൽ കൊല്ലം സ്വദേശിക്ക്​ ഒടുവിൽ മോചനം. കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും സൗദിയിലെ സാമൂഹിക പ്രവർത്തകരുടെയും ഇടപെടലിനെ തുടർന്നാണ് ഒമ്പതു വർഷ​ത്തെ കാത്തിരിപ്പിനൊടുവിൽ വധശിക്ഷയുടെ വാൾത്തലയിൽനിന്ന്​ ഈ ചെറുപ്പക്കാരന്​ ജീവിതം തിരികെ കിട്ടിയത്​.

കൊല്ലം പള്ളിത്തോട്ടം ഗാന്ധിനഗർ സ്വദേശി എച്ച്​.ആൻ.സി കോമ്പൗണ്ടിൽ താമസിക്കുന്ന സക്കീർ ഹുസൈനാണ് (32) കൊല്ലപ്പെട്ട കോട്ടയം കോട്ടമുറിക്കൽ ചാലയിൽ വീട്ടിൽ തോമസ്​ മാത്യുവിന്റെ (27) കുടുംബത്തി​ന്റെ ദയയിൽ ജീവിതത്തിലേക്ക്​ തിരികെയെത്തിയത്​.

മരണം കാത്തുകിടന്ന ഒമ്പതു വർഷത്തെ തടവിനൊടുവിൽ വ്യാഴാഴ്ച ദമ്മാമിൽനിന്ന്​ ശ്രീലങ്കൻ എയർലൈൻസിൽ സക്കീർ നാട്ടിലെത്തി. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ഉമ്മൻ ചാണ്ടി ദിയാധനം (മോചനദ്രവ്യം) നൽകുകയായിരുന്നു.

2009ലെ ഓണനാളിലാണ്​ ദമ്മാമിലെ മലയാളി സമൂഹത്തെ നടുക്കിയ കൊലപാതകം നടന്നത്​. ലോൺഡ്രി ജീവനക്കാരായിരുന്നു സക്കീർ ഹു​സൈനും തോമസ്​ മാത്യുവും​. ഓണദിവസം കൂട്ടുകാരെല്ലാംകൂടി സദ്യയുണ്ടാക്കി ഒപ്പമിരുന്ന്​ കഴിച്ചു. ശേഷം വൈകീട്ട് ഒന്നിച്ച്​ കൂടിയിരുന്ന്​ സംസാരിക്കുന്നതിനിടയിലു​ണ്ടായ തർക്കങ്ങൾക്കൊടുവിൽ സക്കീർ ഹു​സൈൻ തോമസ്​ മാത്യുവിനെ അടുക്കളയിൽനിന്ന്​ കത്തിയെടുത്ത്​ കുത്തുകയായിരുന്നുവെന്നാണ് കേസ്.

തോമസ്​ മാത്യു തൽക്ഷണം മരിച്ചു. പൊലീസ് സക്കീർ ഹുസൈനെ അറസ്റ്റ് ചെയ്തു. ​വിചാരണക്കോടതി എട്ടു വർഷത്തെ തടവും ശേഷം വധശിക്ഷക്കും വിധിച്ചു​. സംഭവം നടക്കുമ്പോൾ സക്കീർ ഹുസൈന്​ 23 വയസ്സായിരുന്നു​. ലക്ഷംവീട്​ കോളനിയിൽ താമസിക്കുന്ന വൃദ്ധരായ മാതാപിതാക്കളെ സഹായിക്കാൻ ഗൾഫിലെത്തിയതായിരുന്നു .സക്കീർ ഹുസൈ​ന്റെ അയൽവാസിയായ ജസ്​റ്റിൻ ഈ വിഷയം പ്രവാസി സമ്മാൻ ജേതാവ്​ കൂടിയായ സൗദിയിലെ സാമൂഹിക പ്രവർത്തകൻ ശിഹാബ്​ കൊട്ടുകാടി​ന്റെ ശ്രദ്ധയിൽപെടുത്തി.

ജസ്​റ്റി​ന്റെ ഭാര്യ അനിത​ സക്കീർ ഹുസൈന്റെ നിരാലംബമായ കുടുംബത്തിന്​ ആവശ്യമായ സഹായവുമായി ഒപ്പം നിന്നു. ശിഹാബ് കൊട്ടുകാട് തോമസ് മാത്യുവിന്റെ കുടുംബത്തെ ബന്ധപ്പെട്ട് സക്കീർ ഹുസൈന്റെ മോചനത്തിന് സഹായം തേടി. ഒപ്പം ഉമ്മൻ ചാണ്ടിയുടെ മുന്നിൽ വിഷയം എത്തിച്ച് ഇടപെടലിന് അഭ്യർഥിച്ചു. ഉമ്മൻ ചാണ്ടി തോമസ്​ മാത്യുവി​ന്റെ ഇടവക പള്ളി വികാരിയുടെ സഹായത്തോടെ കുടുംബത്തിന്റെ മാപ്പ് ലഭ്യമാക്കാൻ ശ്രമം തുടങ്ങി.

മോചനദ്രവ്യമായി ഒരു തുക കുടുംബത്തിന് നൽകാനും ഉമ്മൻ ചാണ്ടി മുൻകൈയെടുത്തു.മാപ്പ് നൽകാൻ തയാറായ കുടുംബത്തിന്റെ സമ്മതപത്രം അഡ്വ. സജി സ്​റ്റീഫ​ന്റെ സഹായത്തോടെ ലഭ്യമാക്കി. ശിഹാബ് കൊട്ടുകാട് കുടുംബത്തിന്റെ മാപ്പുസാക്ഷ്യം സൗദി കോടതിയിൽ ഹാജരാക്കി. 2020ലായിരുന്നു ഇത്. തുടർന്ന് കോടതി വധശിക്ഷ ഒഴിവാക്കി. എന്നാൽ, തടവുശിക്ഷ പൂർത്തിയാക്കേണ്ടിയിരുന്നു.​ ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ്​ വ്യാഴാഴ്​ച സക്കീർ നാട്ടിലേക്ക്​ മടങ്ങിയത്​. പാസ്​പോർട്ട്​ കാലാവധി കഴിഞ്ഞതിനാൽ ഇന്ത്യൻ എംബസി ഔട്ട്​പാസ്​ നൽകി. മനുഷ്യസ്​നേഹികളുടെ കൂട്ടായ പരിശ്രമമാണ്​ സക്കീറി​ന് ജീവൻ തിരികെ നൽകിയത്​. തോമസ്​ മാത്യുവി​ന്റെ മാതാവും പിതാവും സഹോദരിയും സഹോദരനുമൊക്കെ ഒരു മനസ്സോടെ മാപ്പു നൽകിയതോടെയാണ്​ സക്കീറി​ന്റെ ജീവിതം തിരികെ കിട്ടിയത്​. സാമൂഹിക പ്രവർത്തകൻ സലീം പാറയിലും ദമ്മാം ജയിലിലെ ഉദ്യോഗസ്ഥൻ ബസ്സാമും ആവശ്യമായ സഹായം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayali freed from the death
News Summary - A Malayali freed from the death penalty
Next Story