പക്ഷാഘാതമുണ്ടായി സൗദിയിൽ ചികിത്സയിലിരുന്ന മലയാളിയെ നാട്ടിലെത്തിച്ചു
text_fieldsറിയാദ്: പക്ഷാഘാതം സംഭവിച്ചതിനെ തുടർന്ന് ദുരിതത്തിലായ മലയാളിയെ സുരക്ഷിതമായി നാട്ടിലെത്തിച്ചു. സാമൂഹിക സാംസ്കാരിക സംഘടനയായ ദിശയുടെ നേതൃത്വത്തിലാണ് കോഴിക്കോട് ചെറുവായൂർ സ്വദേശി കാര്യതങ്കണ്ടി സുധി എന്നറിയപ്പെടുന്ന ശങ്കര നാരായണനെയാണ് നാട്ടിൽ അയച്ചത്. അസുഖബാധിതനായതിനെ തുടർന്ന് മൂന്നു ദിവസത്തോളം ചികിത്സ ലഭിക്കാതെ മുറിയിൽ കഷ്ടപ്പെട്ട സുധിയുടെ വിവരം അറിഞ്ഞെത്തിയ ദിശ വളന്റിയർമാർ അദ്ദേഹത്തെ ഉടൻ അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആവശ്യമായ ചികിത്സയും മറ്റു സൗകര്യങ്ങളും നൽകുകയായിരുന്നു.
ശരീരത്തിന്റെ വലതുവശം പൂർണമായി തളർന്നുപോവുകയും സംസാരശേഷി നഷ്ടപ്പെടുകയും ഓർമക്കുറവ് അനുഭവപ്പെടുകയും ചെയ്ത സുധിയെ വിദഗ്ധ ചികിത്സക്ക് അടിയന്തരമായി നാട്ടിലെത്തിക്കുകയായിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ കരിപ്പൂരിലെത്തിച്ച അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.