മസ്ജിദിൽനിന്ന് പുറത്തിറങ്ങിയയാളെ കാറുകൊണ്ടിടിച്ചിട്ട് കൊള്ളയടിച്ചു
text_fieldsറിയാദ്: മസ്ജിദിൽനിന്ന് പ്രഭാത നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയ ആളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു. പള്ളിയിൽനിന്ന് വീട്ടിലേക്ക് നടന്നുപോയ ആളെയാണ് കാറിടിച്ച് പരിക്കേൽപിച്ച് രണ്ടംഗ സംഘം പണവും മൊബൈൽ ഫോണും പിടിച്ചുപറിച്ചത്. റോഡിൽ ആളില്ലാത്ത സമയത്ത് അമിത വേഗത്തിൽ എത്തിയ, കറുത്ത നിറത്തിലുള്ള കാർ വീടു ലക്ഷ്യമാക്കി റോഡിലൂടെ നടന്നുനീങ്ങിയ ആളെ പിന്നിലൂടെ എത്തി മീറ്ററുകളോളം ദൂരേക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാർ നിർത്തി പുറത്തിറങ്ങിയ യുവാക്കളിൽ ഒരാൾ നിലത്തുവീണുകിടന്നയാളെ പിടിച്ചുവെക്കുകയും രണ്ടാമൻ പണവും മൊബൈൽ ഫോണും പിടിച്ചുപറിക്കുകയുമായിരുന്നു.
കൃത്യത്തിനു ശേഷം ഇരുവരും കാറിൽ കയറി സ്ഥലംവിട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ കെട്ടിടത്തിലുള്ള സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഈ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.