Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിലെ പ്രവാസി...

റിയാദിലെ പ്രവാസി ആലപ്പുഴ സ്വദേശി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
Salahudeen
cancel

റിയാദ്: സൗദിയിൽ പ്രവാസിയായ ആലപ്പുഴ ആര്യാട് ആസ്യ മൻസിലിൽ (പള്ളിവെളി) സലാഹുദ്ദീൻ (53) ചികിത്സയിലിരിക്കെ നാട്ടിൽ നിര്യാതനായി. സൗദിയിലെ പ്രശസ്ത ഫാസ്റ്റ് ഫുഡ് കമ്പനിയായ ഹെർഫി ഫുഡ് സർവീസ് കമ്പനിയിൽ ട്രക്ക് ഡ്രൈവർ ആയിരുന്നു.

18 വർഷത്തോളമായി ഈ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന സലാഹുദ്ധീൻ മാസങ്ങൾക്ക് മുമ്പാണ് നീണ്ട അവധിയിൽ നാട്ടിലേക്ക് പോയത്. പരേതരായ ഹമീദ് കുഞ്ഞു, ഖദീജുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷാഹിദ, മകൾ: ആസ്യ ഹൈബ.

മൃതദേഹം തെക്കനാര്യാട് ജുമാമസ്ജിദ് മഖ്ബറയിൽ ഖബറടക്കി. സലാഹുദ്ദീന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ റിയാദ് ഈസ്റ്റ് വെനീസ് അസോസിയേഷൻ പ്രസിഡന്‍റ് ആന്‍റണി വിക്ടർ, ജനറൽ സെക്രട്ടറി മുഹമ്മദ് മൂസ എന്നിവർ അനുശോചിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhAlappuzha NativeObituary News
News Summary - A native of Alappuzha, a resident of Riyadh, passed away in the country
Next Story