ആറ്റിങ്ങൽ സ്വദേശി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു
text_fieldsഅൽ അഹ്സ: തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി സൗദി കിഴക്കൻ പ്രവിശ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു. മൂന്ന് പതിറ്റാണ്ടായി അൽ അഹ്സയിൽ നിർമാണമേഖലയിൽ ജോലി ചെയ്യുകയായിരുന്ന തിരുവനന്തപുരം ആറ്റിങ്ങൽ വെല്ലൂർക്കോണം സ്വദേശി സുരേഷ് (53) ആണ് വ്യാഴാഴ്ച പുലർച്ചെ അൽ അഹ്സക്ക് സമീപം ശുഖൈഖിൽ മരിച്ചത്. ഭാര്യയും 16 ഉം, 18 ഉം വയസ്സുള്ള രണ്ട് മക്കളുമുണ്ട്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടി അൽ അഹ്സ ഒ.ഐ.സി.സി ജീവകാരുണ്യ വിഭാഗം കൺവീനർ പ്രസാദ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകർ സജീവമായി രംഗത്തുണ്ട്. അകാലത്തിൽ പൊലിഞ്ഞ സുരേഷിെൻറ ദേഹവിയോഗത്തിൽ ഒ.ഐ.സി.സി അൽ അഹ്സ ഏരിയകമ്മിറ്റി അനുശോചനവും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.