ഹജ്ജിനെത്തിയ കണ്ണൂർ സ്വദേശി മരിച്ചു
text_fieldsറിയാദ്: ഹജ്ജ് നിർവഹിക്കുന്നതിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി മക്കയിൽ എത്തിയ കണ്ണൂർ നോർത്ത് മാട്ടൂൽ സ്വദേശി ബയാൻ ചാലിൽ അബ്ദുല്ല (71) നിര്യാതനായി. ബുധനാഴ്ച പുലർച്ചെ മക്കയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
സ്ട്രോക് ബാധിതനായി അതിഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. മക്കയിലെത്തി ഉംറ നിർവഹിച്ചതിന് ശേഷം ഇദ്ദേഹം മസ്തിഷ്കാഘാത ബാധിതനായി അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ ശനിയാഴ്ച മുതൽ ചികിത്സയിലായിരുന്നു. ഭാര്യ ഖദീജയുമൊത്താണ് ഹജ്ജിനെത്തിയത്. മക്കൾ: ജസീല, ജുമൈല. മരുമക്കൾ: അബ്ദുൽ ഗഫൂർ, ഷംസീൽ. ബുധനാഴ്ച അസർ നമസ്കാര ശേഷം മസ്ജിദുൽ ഹറമിൽ മയ്യിത്ത് നമസ്കാരവും തുടർന്ന് ‘ശറായ’ മഖ്ബറയിൽ ഖബറടക്കവും നടന്നു.
മക്ക ഐ.സി.എഫ് വെൽഫയർ ടീം അംഗങ്ങളുടെ നേതൃത്വത്തിലാണ് മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ജമാൽ കക്കാട്, ഷാഫി ബാഖവി, റഷീദ് അസ്ഹരി, ഹനീഫ് അമാനി, റഷീദ് വേങ്ങര, മുഹമ്മദലി വലിയോറ, ആർ.എസ്.സി ഹജ്ജ് വളൻറിയർ ക്യാപ്റ്റൻ ഇസ്ഹാഖ് ഖാദിസിയ്യ, ഷംസുദ്ധീൻ നിസാമി തുടങ്ങിയവരും ബന്ധുക്കളും ഹജ്ജിന് കൂടെ വന്നവരുമടക്കം വൻ ജനാവലി ഖബറടക്ക ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.