കൊല്ലം സ്വദേശി സൗദി ജിസാനിൽ കുഴഞ്ഞു വീണുമരിച്ചു
text_fieldsജിസാൻ: കൊല്ലം കിളികൊല്ലൂർ ടി.കെ.എം കോളജ് വാർഡില്‍ ചാമവിള വീട്ടില്‍ നജീം ഷാഹുൽ ഹമീദ് (52) ജിസാന് സമീപം സബിയയില്‍ കുഴഞ്ഞു വീണ് മരിച്ചു. ബിൻസാഗർ കമ്പനിയുടെ സബിയ ഡിപ്പോയിൽ സ്റ്റോർ കീപ്പറായിരുന്നു. വെയർഹൗസിനടുത്തുള്ള ടോയ്‌ലറ്റിലേക്ക് പോകുമ്പോൾ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. പോലീസെത്തി മൃതദേഹം സബിയ ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കഴിഞ്ഞ 26 വർഷമായി ജിസാനിൽ പ്രവാസിയായ ഇദ്ദേഹം ഒരു വർഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. പിതാവ്: ഷാഹുല്‍ ഹമീദ്, മാതാവ്: ഹവ്വ ഉമ്മ.
ജിസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ (ജല) അംഗമായിരുന്ന നജീം ഷാഹുൽ ഹമീദിന്റെ ആകസ്മിക നിര്യാണത്തില്‍ ‘ജല’ കേന്ദ്ര കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.