Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൊല്ലം കുന്നിക്കോട്...

കൊല്ലം കുന്നിക്കോട് സ്വദേശി റിയാദിൽ നിര്യാതനായി

text_fields
bookmark_border
കൊല്ലം കുന്നിക്കോട് സ്വദേശി റിയാദിൽ നിര്യാതനായി
cancel
camera_alt

ശാഹുൽ ഹമീദ് 

റിയാദ്: ശാരീരിക അസ്വസ്ഥകൾ കാരണം ആശുപത്രിയിൽ ​പ്രവേശിപ്പിച്ച മലയാളി റിയാദിൽ നിര്യാതനായി.

കൊല്ലം കുന്നിക്കോട് അമീന മൻസിലിൽ ശാഹുൽ ഹമീദ് (59) ആണ്​ മരിച്ചത്​. റിയാദ് ഹുറൈമിലക്ക് സമീപം ഖരീന എന്ന സ്ഥലത്തെ പെട്രോൾ സ്​റ്റേഷനിൽ പ്രവർത്തിക്കുന്ന ഐസ്‌ക്രീം ആൻഡ് കോഫി ഷോപ്പിൽ 10 വർഷത്തിലേറെയായി ജോലി ചെയ്യുന്നു.

ജോലിക്കിടയിൽ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ബത്​ഹയിലെ സ്വകാര്യ ക്ലിനിക്കിൽ പ്രാഥമിക ശുശ്രൂഷ തേടി. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ശുമൈസി ആശുപത്രിയിലേക്ക് റഫർ ചെയ്തു. ആശുപത്രിയിൽ എത്തു​മ്പോഴേക്കും മരണം സംഭവിച്ചു.

പിതാവ്: ഷംസുദീൻ കുഞ്ഞ്, മാതാവ്: ആസുമ്മ ബീവി, ഭാര്യ: അനീസ ബീവി, മക്കൾ: അമീന, അജ്ന. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തീകരിക്കാൻ റിയാദിലുള്ള മരുമകൻ അബു താഹിർ, റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ ഭാരവാഹികളായ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട് എന്നിവർ രംഗത്തുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obit News
News Summary - A native of Kollam Kunnikode passed away in Riyadh
Next Story