Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോഴിക്കോട്​ അത്തോളി...

കോഴിക്കോട്​ അത്തോളി സ്വദേശി ദമ്മാമിൽ നിര്യാതനായി

text_fields
bookmark_border
കോഴിക്കോട്​ അത്തോളി സ്വദേശി ദമ്മാമിൽ നിര്യാതനായി
cancel

ദമ്മാം: കുടുംബം നാട്ടിലേക്ക്​ പോയി രണ്ടാം ദിവസം മലയാളി യുവാവ്​ ഹൃദയാഘാതത്തെ തുടർന്ന് ദമ്മാമിൽ​ മരിച്ചു. എ.ജി.സി കാർ അക്​സസറീസ് എന്ന കമ്പനിയിലെ ജീവനക്കാരൻ കോഴിക്കോട് അത്തോളി കുന്നത്തറ സ്വദേശി അയൂബ് (34) ആണ്​ മരിച്ചത്​.

കുഴഞ്ഞു വീണതിനെ തുടർന്ന് ദമ്മാം സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ദമ്മാമിൽ ഒപ്പമുണ്ടായിരുന്ന കുടുംബം രണ്ടുദിവസം മുമ്പാണ്​ നാട്ടിലേക്ക്​ പോയത്​.

സഹോദരന്റെ വിവാഹത്തിൽ പ​ങ്കെടുക്കാൻ അടുത്തയാഴ്ച അയൂബും നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി കമ്പനി അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DammamPassed awaysaudinewsDeath news
News Summary - A native of Kozhikode Atholi passed away in Dammam
Next Story