Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോഴിക്കോട്​ സ്വദേശി...

കോഴിക്കോട്​ സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
joseph 09867a
cancel

റിയാദ്​: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്​ ഡോക്​ടറെ കാണാൻ പോയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുന്ന കോഴിക്കോട് തൊട്ടിൽപ്പാലം പത്തിരിപ്പാല സ്വദേശി ജോസഫ് (60) ആണ്​ മരിച്ചത്​.

ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനാൽ ബത്​ഹയിലെ സ്വകാര്യ ക്ലിനിക്കിൽ ഡോക്​ടറെ കാണാൻ പോയെങ്കിലും ഹൃദയാഘാതമുണ്ടായി മരണം സംഭവിക്കുകയായിരുന്നു. 27 വർഷമായി റിയാദിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ആറുമാസം മുമ്പാണ്​ അവസാനമായി നാട്ടിൽ പോയി വന്നത്​. പരേതരായ വർഗീസ്​, അന്നമ്മ എന്നിവരാണ്​ മാതാപിതാക്കൾ. പരേതയായ ​മോളി ജോസഫ് ഭാര്യ. മക്കൾ: ജോജോ ജോസഫ്, ഷെല്ലി മോൾ, ഷൈമോൾ.

മൃതദേഹം നാട്ടിൽ അയക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾക്ക്​ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, ജുനൈദ് താനൂർ എന്നിവർ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heart attackGulf obituary
News Summary - A native of Kozhikode died of a heart attack in Riyadh
Next Story