Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസന്ദർശന വിസയിലെത്തിയ...

സന്ദർശന വിസയിലെത്തിയ മലപ്പുറം സ്വദേശിനി റിയാദിൽ നിര്യാതയായി

text_fields
bookmark_border
സന്ദർശന വിസയിലെത്തിയ മലപ്പുറം സ്വദേശിനി റിയാദിൽ നിര്യാതയായി
cancel
camera_alt

സാബിറ കുരുണിയൻ

റിയാദ്​: സൗദി അറേബ്യയിലെ തനിമകലാസാംസ്​കാരിക വേദി മുൻ ഭാരവാഹിയും ഗൾഫ്​ മാധ്യമം റിയാദ്​ ലേഖകനുമായിരുന്ന മലപ്പുറം മേൽമുറി ആലത്തൂർ പടി സ്വദേശി അസ്​ഹർ പുള്ളിയിലി​െൻറ ഭാര്യ ഒതുക്കങ്ങൽ സ്വദേശിനി സാബിറ കുരുണിയൻ (58) റിയാദിലെ ആശുപത്രിയിൽ മരിച്ചു. ദീർഘകാലം ഭർത്താവിനോടൊപ്പം റിയാദിൽ കഴിഞ്ഞ സാബിറ പ്രവാസം അവസാനിപ്പിച്ച്​ മടങ്ങിയശേഷം സൗദിയിലുള്ള മക്കളുടെ അടുത്തേക്ക്​ സന്ദർശന വിസയിലെത്തിയതായിരുന്നു.

രണ്ടാഴ്​ച മുമ്പ്​ റിയാദിലുള്ള മകളുടെ അടുത്തെത്തി നാല്​ ദിവസത്തിന്​ ശേഷം പക്ഷാഘാത ബാധിതയായി​ റിയാദ്​ കെയർ ആശുപത്രിയി​ൽ വെൻറിലേറ്ററിൽ കഴിയുകയായിരുന്നു. വ്യാഴാഴ്​ച രാത്രി 10.30നാണ്​​ അന്ത്യം സംഭവിച്ചത്​. അസുഖ വിവരമറിഞ്ഞ്​ അന്ന്​ തന്നെ നാട്ടിൽനിന്ന്​ അസ്​ഹർ പുള്ളിയിൽ റിയാദിലെത്തിയിരുന്നു.

മക്കൾ: ശാദിയ ഫിർദൗസ (അൽവുറൂദ്​ സ്​കൂൾ ജിദ്ദ), ശമീമ ഫിർദൗസ (സാലിനി സൗദി അറേബ്യ, റിയാദ്​), മരുമക്കൾ: ഇ.വി. അനീസ് (അൽവുറൂദ്​ സ്​കൂൾ ജിദ്ദ)​, അസ്​ഹർ അഷ്​റഫ് (സ്​പെഷലൈസ്​ഡ്​ കൺസ്​ട്രക്ഷൻ കമ്പനി, റിയാദ്​)​. പിതാവ്​: എറമു കുരുണിയൻ, മാതാവ്​: ഫാത്തിമ കൂരിമണ്ണിൽ, സ​ഹോദരങ്ങൾ: മായിൻ, കുഞ്ഞാലൻകുട്ടി, ആമിന, മറിയുമ്മ, റുഖിയ, ജൽസത്ത്​, സാഹിദ. റിയാദ്​ കെയർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:riyadhmalappuram native#death newsdeath
Next Story