പെരിന്തൽമണ്ണ സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു
text_fieldsറിയാദ്: ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് സ്വദേശി തയ്ക്കോട്ടിൽ വീട്ടിൽ ഉമർ (64) ആണ് ആസ്റ്റർ സനദ് ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചത്.
ചെറിയ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിവരം അറിഞ്ഞ് നാട്ടിൽനിന്നും ഭാര്യയും ഏകമകളും ഞായറാഴ്ച രാത്രിയിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ റിയാദിലെത്തി. അതിനുശേഷമാണ് അവർ മരണവിവരം അറിയുന്നത്. ഞായറാഴ്ച രാത്രി 10.42നാണ് മരിച്ചത്.
അപ്പോൾ കുടുംബം റിയാദ് എയർപ്പോർട്ടിൽ എത്തിയതേയുണ്ടായിരുന്നുള്ളൂ. 34 വർഷമായി റിയാദിൽ പ്രവാസിയായ ഉമർ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.
പിതാവ്: മൊയ്തീൻ കുട്ടി, മാതാവ്: ഫാത്തിമ, ഭാര്യ: ഹലീമ, മകൾ: നദ ഫാത്തിമ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാൻ സഹോദരൻ അസ്‌ക്കർ അലിക്ക് സഹായമായി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ഭാരവാഹികളായ റഫീഖ് പുല്ലൂർ, റിയാസ് തിരൂർക്കാട്, റഫീഖ് ചെറുമുക്ക്, ഷെബീർ കളത്തിൽ, ബുഷീർ എന്നിവർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.