Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഷൊർണ്ണൂർ സ്വദേശി...

ഷൊർണ്ണൂർ സ്വദേശി റിയാദിൽ മരിച്ചു

text_fields
bookmark_border
muhammed Ashruf
cancel

റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. പാലക്കാട്​ ഷൊർണൂർ കനയം സ്വദേശി വെട്ടിക്കാട്ടിൽ മുഹമ്മദ്‌ അഷ്‌റഫ് (46) ആണ്​ മരിച്ചത്​. നെഞ്ചുവേദനയെ തുടർന്ന്​ റിയാദ്​ കിങ്‌ അബ്​ദുല്ല റോഡിലെ ഡോ. ഫഖീഹ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റിയാദിൽ ഡ്രൈവറായാണ് അഷ്‌റഫ് ജോലി ചെയ്തിരുന്നത്. പിതാവ്: അബ്​ദുസലാം (പരേതൻ), മാതാവ്: ആസ്യ, ഭാര്യ: സീനത്ത്, മക്കൾ: മുഹമ്മദ്‌ അർഷാദ്, മുഹമ്മദ്‌ അനാൻ, മുഹമ്മദ്‌ മുസ്തഫ.

മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനായി സഹോദരൻ ഉസ്മാൻ, റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ഭാരവാഹികളായ റിയാസ് തിരൂർക്കാട്, സുൽത്താൻ കാവന്നൂർ, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ നടപടി പുരോഗമിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhShornur Native
News Summary - A native of Shornur died in Riyadh
Next Story