തമിഴ്നാട് സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു
text_fieldsജിദ്ദ: തമിഴ്നാട് സ്വദേശി ദക്ഷിണ സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു. ട്രിച്ചി ഉസലാംപെട്ടി സ്വദേശി പൊന്നു സ്വാമിനാഥൻ അനന്തനാണ് (രവി) അസീർ പ്രവിശ്യക്ക് സമീപം തസ്‌ലീസിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്.
തസ്‌ലീസിൽ നിന്നും 30 കിലോമീറ്റർ അകലെ ജാഷിൽ നിന്നും അതിരാവിലെ വിദ്യാർഥികളെ സ്കൂളിൽ കൊണ്ടു പോകവേ അനന്തൻ ഓടിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. അപകടസമയത്ത് വാനിൽ മറ്റാരുമുണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ടു വർഷമായി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യ: ഇളഞ്ചിയം. മക്കൾ: വിജയഭാസ്കർ പാണ്ടി, ശെൽവി. മൃതദേഹം നിയമ നടപടികൾ പൂർത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകും. നടപടികൾ പൂർത്തീകരിക്കാൻ തസ്‌ലീസിലുള്ള ബന്ധുക്കളായ രംഗസ്വാമി ശെൽവരാജ്, കെ.എം.സി.സി വാദി ദവാസിർ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കന്നേറ്റി ഷറഫുദ്ദീൻ, കെ.എം.സി.സി ജിദ്ദ വെൽഫെയർ വിഭാഗം കൺവീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാട് എന്നിവർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.