Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതാനാളൂർ സ്വദേശി...

താനാളൂർ സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
saudi malayali death
cancel
camera_alt

അബ്​ദുൽബാരി സഖാഫി തേക്കുംകാട്ടിൽ

റിയാദ്: നാട്ടിൽ പോകാനുള്ള ഒരുക്കങ്ങൾക്കിടെ മലയാളി റിയാദിൽ മരിച്ചു. മലപ്പുറം താനാളൂർ സ്വദേശി തേക്കുംകാട്ടിൽ പരേതനായ കുഞ്ഞിമുഹമ്മദ്‌ ഹാജിയുടെ മകൻ അബ്​ദുൽബാരി സഖാഫി (40) ആണ്​ ഹൃദയാഘാതം മൂലം മരിച്ചത്​.

എട്ടു വർഷമായി റിയാദ് ബദീഅയിൽ ഹൗസ് ഡ്രൈവറായി ജോലിചെയുകയായിരുന്നു. കഴിഞ്ഞ മൂന്നര വർഷമായി നാട്ടിൽ പോയിട്ടില്ല. നാട്ടിൽ പോകുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. ഇന്ത്യൻ​ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) പ്രവർത്തകനായിരുന്നു.

മാതാവ്: കതിയകുട്ടി, ഭാര്യ: റഹ്​മത്, മക്കൾ: ഫാത്തിമ ബരീറ, അബ്​ദുൽബാസിത്. സഹോദരങ്ങൾ: അബ്​ദുറഹ്​മാൻ (റിയാദ്), അബുബക്കർ (ഒമാൻ), സുലൈമാൻ, ജമാൽ (ഇരുവരും യു.എ.ഇ).

ഐ.സി.എഫ് റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ഇബ്രാഹിം കരീം, അബ്​ദുറസാഖ് വയൽക്കര, അബ്​ദുൽ മജീദ്‌ താനാളൂർ എന്നിവർ രംഗത്തുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് സഹോദരൻ അബ്​ദുറഹ്​മാൻ, ബന്ധു നിസാർ സഅദി താനാളൂർ എന്നിവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathsaudi
News Summary - A native of Thanalur died of a heart attack in Riyadh
Next Story