Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാഹനം ഓടിക്കുന്നതിനിടെ...

വാഹനം ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; തിരുവനന്തപുരം സ്വദേശി റിയാദിൽ മരിച്ചു

text_fields
bookmark_border
Joy Nixon
cancel

റിയാദ്​: വാഹനം ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന്​ റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലയാളി മരിച്ചു. തിരുവനന്തപുരം പട്ടം കുളങ്ങര ലൈൻ ബിഷപ്പ് ഹൗസി​ന്‍റെ മുന്നിലുള്ള ഗ്രേസ് വില്ലയിൽ ജോയ് നിക്സൺ (57) ആണ്​ മരിച്ചത്​.

റിയാദിൽ വാഹനം ഓടിക്കുന്നതിനിടെ ശാരീരികമായ അസ്വസ്ഥതയുണ്ടാവുകയായിരുന്നു. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ വെച്ച് അന്ത്യം സംഭവിക്കുകയുമായിരുന്നു. റിയാദിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. പിതാവ്: വേദനായകം, മാതാവ്: ലിസ്ബെത്ത്, ഭാര്യ: ഷൈനി, മക്കൾ: സാമൂവേൽ, മായ.

മൃതദേഹം നാട്ടിൽ കൊണ്ടു പോകാനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ ഭാരവാഹികളായ റഫീക്ക് പുല്ലൂർ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്, ഇസ്മാഈൽ പടിക്കൽ, ജാഫർ വീമ്പൂർ, നവാസ് ബീമാപള്ളി എന്നിവർ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thiruvananthapuram NativeRiyadh
News Summary - A native of Thiruvananthapuram died in Riyadh
Next Story