Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദയിൽ വാഹനാപകടത്തിൽ...

ജിദ്ദയിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ തിരുവനന്തപുരം സ്വദേശിയെ നാട്ടിലെത്തിച്ചു

text_fields
bookmark_border
accident-injured-returned to home town
cancel
camera_alt

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി പ്ര​ശോ​ഭ​ൻ സ​ദാ​ന​ന്ദ​ൻ പി​ള്ള​യെ നാ​ട്ടി​ല​യ​ക്കു​ന്ന​തി​നാ​യി ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ച​പ്പോ​ൾ

ജി​ദ്ദ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കു​പ​റ്റി ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന തി​രു​വ​ന​ന്ത​പു​രം ത​ലേ​ക്കു​ന്നി​ൽ സ്വ​ദേ​ശി പ്ര​ശോ​ഭ​ൻ സ​ദാ​ന​ന്ദ​ൻ പി​ള്ള​യെ ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ന്റെ സ​ഹാ​യ​ത്തോ​ടെ തു​ട​ർ ചി​കി​ത്സ​ക്ക് നാ​ട്ടി​ലെ​ത്തി​ച്ചു. ജി​ദ്ദ​യി​ൽ​നി​ന്ന് കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്ട്രെ​ച്ച​റി​ൽ എ​ത്തി​ച്ച രോ​ഗി​യെ പ്ര​ത്യേ​ക സം​വി​ധാ​ന​മു​ള്ള ആം​ബു​ല​ൻ​സി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ജി​ദ്ദ​യി​ൽ മ​ക്രോ​ണ റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വേ സൗ​ദി പൗ​ര​ൻ ഓ​ടി​ച്ച വാ​ഹ​ന​മി​ടി​ച്ചാ​ണ് ഇ​ദ്ദേ​ഹം അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ഇ​ർ​ഫാ​ൻ ആ​ശു​പ​ത്രി​യി​ൽ നാ​ല് മാ​സ​ത്തോ​ളം ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ റി​യാ​ദി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും ജി​ദ്ദ കോ​ൺ​സു​ലേ​റ്റി​ന്റെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് നാ​ട്ടി​ലെ​ത്തി​ച്ച​ത്.

അ​ടൂ​ർ പ്ര​കാ​ശ് എം.​പി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ ഇ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച വി​വ​രം കൊ​ണ്ടു​വ​ന്ന​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​ക്കും തു​ട​ർ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ കൈ​ക്കൊ​ള്ളു​ക​യാ​യി​രു​ന്നു. ജി​ദ്ദ കോ​ൺ​സു​ലേ​റ്റി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഷ​മീ​ർ ന​ദ്‌​വി കു​റ്റി​ച്ച​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ക്കം മു​ത​ൽ അ​ദ്ദേ​ഹം നാ​ട്ടി​ൽ എ​ത്തു​ന്ന​തു വ​രെ​യു​ള്ള എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും സ​മ​യോ​ചി​ത​മാ​യി നി​ർ​വ​ഹി​ച്ചു.

ഷി​ഫ ബ​വാ​ദി ക്ലി​നി​ക്ക് മ​ല​യാ​ളി സ്റ്റാ​ഫ് അം​ഗ​ങ്ങ​ളാ​യ പ്ര​സീ​ബും സു​ഹൃ​ത്തു​ക്ക​ളും ഇ​ർ​ഫാ​ൻ ആ​ശു​പ​ത്രി സ്റ്റാ​ഫ് റോ​ബി​ൻ, മ​റ്റു മ​ല​യാ​ളി ന​ഴ്സു​മാ​ർ എ​ന്നി​വ​രു​ടെ സേ​വ​ന​ങ്ങ​ൾ​ക്കും സ​ഹാ​യ​മാ​യി നി​ല​കൊ​ണ്ട എം​ബ​സി, കോ​ൺ​സു​ലേ​റ്റ് അ​ധി​കൃ​ത​ർ​ക്കും ഇ​ദ്ദേ​ഹ​ത്തി​ന്റെ സ്പോ​ൺ​സ​ർ​ക്കും പ്ര​ശോ​ഭ​ൻ പി​ള്ള​യു​ടെ കു​ടും​ബം ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AccidentSaudi arabia
News Summary - A native of Thiruvananthapuram who was seriously injured in a car accident in Jeddah was brought home town
Next Story