തൃശ്ശൂർ സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു
text_fieldsറിയാദ്: ശാരീരികമായ അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിലെത്തിയ മലയാളി മരിച്ചു. തൃശ്ശൂർ ഗുരുവായൂർ കുന്നംകുളം തൊഴിയൂർ കോട്ടപ്പടി പിള്ളക്കാട് ഇരിങ്കപുരം പുത്തൻപള്ളി ജുമാമസ്ജിദ് സ്വദേശി ജലീൽ (51) ആണ് റിയാദ് മലസിലെ നാഷനൽ കെയർ ആശുപത്രിയിൽ ഹൃദയാഘാതം മൂലം മരിച്ചത്.
താമസസ്ഥലത്തുവെച്ചാണ് ശാരീരികമായ പ്രയാസങ്ങൾ നേരിട്ടത്. ഉടൻ ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ ഒന്നോടെയാണ് മരണം. 10 വർഷത്തോളമായി റിയാദ് സുലൈയിൽ സ്പെയർ പാട്സ് കമ്പനിയിൽ സെയിൽസ് മാനായി ജോലി ചെയ്യുകയായിരുന്നു. പരേതനായ കുഞ്ഞു മുഹമ്മദ് ആണ് പിതാവ്. മാതാവ്: മുംതാസ്, ഭാര്യ: ഷെമീന. മക്കൾ: നിദ, നസ്രിൻ.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. അതിനാവശ്യമായ രേഖകൾ ശരിയാക്കൽ ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ, ഹാഷിം തോട്ടത്തിൽ, മാനു മഞ്ചേരി, നസീർ കണ്ണീരി, ബാബു മഞ്ചേരി എന്നിവർ നടത്തുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.