Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലപ്പുറം വെളിമുക്ക്​...

മലപ്പുറം വെളിമുക്ക്​ സ്വദേശി സൗദിയിലെ ഹാഇലിൽ മരിച്ചു

text_fields
bookmark_border
മലപ്പുറം വെളിമുക്ക്​ സ്വദേശി സൗദിയിലെ ഹാഇലിൽ മരിച്ചു
cancel

ഹാഇൽ: മലയാളി സൗദി അറേബ്യയിലെ ഹാഇലിൽ ഹൃദയസ്തംഭനം മൂലം മരിച്ചു. മലപ്പുറം വള്ളിക്കുന്ന്​ വെളിമുക്ക് സ്വദേശി പറായിൽ മുഹമ്മദ്‌ ഷാഫി (51) ആണ്​ മരിച്ചത്​. ഹാഇലിൽ ഫറൂജ് ബ്രോസ്​റ്റഡ് കടയിൽ ജോലി ചെയ്യുന്നതിനിടയിൽ വെള്ളിയാഴ്​ച ഉച്ചക്ക് കുഴഞ്ഞ് വീഴുകയായിരുന്നു.

സുഹൃത്തുക്കൾ ഉടൻ തന്നെ കിങ്​ ഖാലിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വെൻറിലേറ്ററിലായിരുന്ന ഇദ്ദേഹം ഞായറാഴ്​ച രാവിലെയാണ്​ മരിച്ചത്​. നിയമ നടപടികൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ഹാഇൽ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തിക്കുന്നു.

പിതാവ്‌: വെളിമുക്ക് വലിയ ജുമുഅത്ത് പള്ളി ജനറല്‍ സെക്രട്ടറി പാറായി മൊയ്തീന്‍ കോയ ഹാജി. മാതാവ്: ആയിഷ. ഭാര്യ: ജിസ്‌റ തിരൂരങ്ങാടി. മക്കള്‍: മുഹമ്മദ് സജീര്‍, മുഹമ്മദ് സാമില്‍, മുഹമ്മദ് ഷസിന്‍, എമിന്‍ മുഹമ്മദ്. സഹോദരങ്ങള്‍: ശാഹിദ്, ഷമീം മാസ്റ്റര്‍ (പി.കെ.എം.എച്ച്,എസ്,എസ് എടരിക്കോട്), സലീന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MalappuramSaudi ArabiaVelimukk
News Summary - A native of Velimuk, Malappuram, died in a hospital in Saudi Arabia
Next Story