Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ പുതിയ...

സൗദിയിൽ പുതിയ സാംസ്​കാരിക ചാനൽ ആരംഭിക്കുന്നു

text_fields
bookmark_border
സൗദിയിൽ പുതിയ സാംസ്​കാരിക ചാനൽ ആരംഭിക്കുന്നു
cancel

ജിദ്ദ: സൗദി അറേബ്യയിൽ പുതിയ സാംസ്​കാരിക ചാനൽ ഉടൻ പ്രക്ഷേപണം ആരംഭിക്കും. സാംസ്​കാരിക മന്ത്രി അമീർ ബദ്​ർ ബിൻ അബ്​ദുല്ല ബിൻ ഫർഹാനാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​. ചാനലിന്റെ ഉള്ളടക്കം എങ്ങനെയായിരിക്കുമെന്നും മന്ത്രി വിശദീകരിച്ചു. സാംസ്​കാരിക ടെലിവിഷൻ ചാനൽ ആരംഭിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി എം.ബി.സി ഗ്രൂപ്പ്​ ചെയർമാൻ ശൈഖ്​ വലീദ് ബിൻ ഇബ്രാഹിം അൽഇബ്രാഹിമുമായി കരാർ ഒപ്പിട്ട ശേഷം ‘എക്സ്’ പ്ലാറ്റ്‌ഫോമിലെ പോസ്​റ്റിലാണ്​ മ​ന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്​​.

ആധുനിക ശൈലിയിലുള്ള ചാനലിൽ അറേബ്യൻ സംസ്​കാരം, പൈതൃകം, സാഹിത്യം, ദൃശ്യകലകൾ, പാചക കലകൾ, ഫാഷൻ, സിനിമകൾ, പുസ്​തകങ്ങൾ, നാടകം, പെർഫോമിങ്​ ആർട്ട്സ്, സംഗീതം, വാസ്​തുവിദ്യ, ഡിസൈൻ എന്നിവയ​ുമായി ബന്ധപ്പെട്ട പരിപാടികളായിരിക്കും സംപ്രേഷണം ചെയ്യുക. ഇത്തരത്തിൽ വിവിധ സാംസ്​കാരിക പരിപാടികളുമായി 24 മണിക്കൂറും ചാനൽ പ്രവർത്തിക്കും. വലിയ സാംസ്​കാരിക കേന്ദ്രമെന്ന നിലയിൽ രാജ്യത്തി​െൻറ സ്ഥാനം ഉയർത്തിക്കാട്ടുന്നതിനും അതി​െൻറ സാംസ്​കാരിക വശങ്ങളിൽ ‘വിഷൻ 2030’​െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമാണ്​ പുതിയ ചാനൽ ആരംഭിക്കുന്നത്​.

സെപ്റ്റംബറിൽ ചാനൽ പ്രവർത്തനം ആരംഭിക്കും. ‘ശാഹിദ്’ ആപ്ലിക്കേഷനിൽ എം.ബി.സി സാറ്റലൈറ്റ് ഡിജിറ്റൽ പാക്കേജി​െൻറ ഭാഗമായാണ്​ സംപ്രേഷണം. ആധുനികവും സജീവവുമായ രീതിയിൽ വിദ്യാസമ്പന്നരായ ഉന്നതരെയും പൊതുജനങ്ങളെയും ലക്ഷ്യമിടുന്നതായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഉള്ളടക്കം, സാംസ്​കാരിക സന്ദേശങ്ങൾ എന്നിവ പൈതൃകത്തി​െൻറ പൗരാണികതയിലും അതി​െൻറ നാഗരിക സാംസ്​കാരിക ചരിത്രത്തിലും ഉള്ള അഭിമാനത്തെ പ്രതിഫലിപ്പിക്കുന്നതായിരിക്കും. ആഗോള സർഗാത്മക സംവിധാനത്തിൽ സൗദിയുടെ സാന്നിധ്യം സ്ഥാപിക്കപ്പെടുന്നതായിരിക്കും. ദ്രുതഗതിയിലുള്ള സാങ്കേതിക വികാസങ്ങളുടെ സംയോജനത്തിലുടെ കല, സാഹിത്യം, പൈതൃകം, കവിത, നാടകം, സിനിമ, ഡിസൈൻ, ഫാഷൻ, പാചക കലകൾ എന്നിവയിലെ സവിശേഷമായ കാഴ്ചയിലൂടെ സൗദി സംസ്​കാരത്തി​െൻറ മേന്മ ചാനൽ ആഘോഷിക്കും.

പ്രാദേശികവും ആഗോളവുമായ പ്രേക്ഷകരുടെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതുമായിരിക്കും. വിവിധ രംഗങ്ങളിലെ സൗദിയുടെ സർഗശേഷി പരിപോഷിപ്പിക്കുന്നതിനും പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും കലാ സാംസ്കാരിക സൃഷ്​ടികളെ ആസ്​തികളാക്കി മാറ്റുന്നതിനും ചാനൽ ലക്ഷ്യമിടുന്നു. സൗദിയിലെ പ്രമുഖ വ്യക്തികളുടെ ജീവചരിത്രങ്ങളും ഓർമക്കുറിപ്പുകളും വിവരിക്കുന്ന ഡോക്യുമെൻററികൾ നിർമിക്കും.

രാജ്യത്ത്​ നടക്കുന്ന വിവിധ സാംസ്​കാരിക പരിപാടികളുടെ വിപുലമായ കവറേജ് ചുമതല ഇനിമുതൽ ഈ ചാനലിന്​ ആയിരിക്കും. അതുപോലെ ലോകോത്തര നാടകങ്ങളുടെയും ആഘോഷങ്ങളുടെയും അവകാശം വാങ്ങും. സൗദി സാംസ്​കാരിക പ്രവർത്തനങ്ങളുടെയും ദേശീയ സാംസ്​കാരിക വ്യക്തിത്വങ്ങളുമായുള്ള അപൂർവ സംഭാഷണങ്ങളുടെയും വലിയൊരു ആർക്കൈവ് ലൈബ്രറി നിർമിക്കും. ബുദ്ധിജീവികൾക്കിടയിൽ നടക്കുന്ന ഏറ്റവും പുതിയ ചർച്ചകൾ നിരീക്ഷിക്കും. ഫലപ്രദമായ സാംസ്​കാരിക സംവാദം പ്രോത്സാഹിപ്പിക്കുന്നതിനായി ചാനലിൽ ചർച്ചകളുണ്ടാകും. ഇതിനായി കലാസാഹിത്യ സാംസ്​കാരിക രംഗത്തെ പ്രഗത്​ഭരെ അതിഥിയാക്കുമെന്നും മന്ത്രി വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabiacultural channel
News Summary - A new cultural channel is starting in Saudi Arabia
Next Story