റിയാദ് കേളിയുടെ പുതിയ യൂനിറ്റ് മജ്മയിൽ രൂപവത്കരിച്ചു
text_fieldsറിയാദ്: കേളി കലാസാംസ്കാരികവേദിയുടെ എഴുപത്തിയഞ്ചാമത് യൂനിറ്റ് ഖസ്സീം പ്രവിശ്യയിലെ മജ്മയിൽ രൂപവത്കരിച്ചു. മലാസ് ഏരിയയിലെ ആറാമത് യൂനിറ്റാണ് മജ്മ. ഏരിയ പ്രസിഡൻറ് ജവാദ് പരിയാട്ടിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മലാസ് ഏരിയ ട്രഷറർ സജിത് സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി സമിതി അംഗം സതീഷ്കുമാർ ഉദ്ഘാടനം ചെയ്തു. കേളി ജോ. ട്രഷറർ സെബിൻ ഇഖ്ബാൽ സംഘടന വിശദീകരണ റിപ്പോർട്ട് അവതരിപ്പിച്ചു. ചർച്ചകൾക്ക് കേളി പ്രസിഡൻറ് ചന്ദ്രൻ തെരുവത്തും കേളി ജോയൻറ് സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യനും മറുപടി പറഞ്ഞു. ഡോക്ടർ പ്രവീൺ ആമുഖ പ്രസംഗം നടത്തി.
മലാസ് ഏരിയ സെക്രട്ടറി സുനിൽകുമാർ പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റി പാനലും മലാസ് മുഖ്യരക്ഷാധികാരി ഉമ്മർ വട്ടപ്പറമ്പിൽ ഭാരവാഹി പട്ടികയും അവതരിപ്പിച്ചു. പ്രജീഷ് പുഷ്പൻ (പ്രസി), നസീം (സെക്ര), രതീഷ് (ട്രഷ) തുടങ്ങിയവരെ ഭാരവാഹികളാക്കി 13 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. മലാസ് രക്ഷാധികാരി അംഗങ്ങളായ മുഹമ്മദ് അഷ്റഫ്, റിയാസ്, മുകുന്ദൻ, നാസർ, ഏരിയ കമ്മിറ്റി അംഗം അഷ്റഫ് പൊന്നാനി എന്നിവർ യോഗത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. നിയുക്ത യൂനിറ്റ് സെക്രട്ടറി നസീം യോഗത്തിൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.