ചെങ്കടലിൽ അപൂർവയിനം തിമിംഗലത്തെ കണ്ടെത്തി
text_fieldsറിയാദ്: ചെങ്കടലിൽ അപൂർവയിനം തിമിംഗലത്തെ കണ്ടെത്തിയതായി ദേശീയ വന്യജീവി കേന്ദ്രം (നാഷനൽ സെന്റർ ഫോർ വൈൽഡ് ലൈഫ്, എൻ.സി.ഡബ്ല്യു) വെളിപ്പെടുത്തി. ചെങ്കടലിൽ പര്യവേക്ഷണം നടത്തുന്നതിനിടെയാണ് കുട്ടിയോടൊപ്പം നീന്തുന്ന അപൂർവ തിമിംഗലത്തെ കണ്ടെത്തിയത്. 'ബ്രൈഡ്സ് തിമിംഗലം' അഥവാ പല്ലില്ലാത്ത തിമിംഗലമെന്നാണ് ഇത് അറിയപ്പെടുന്നത്.
ഇത്തരം തിമിംഗലങ്ങൾ മുകളിലെ താടിയെല്ലിൽ നിരനിരയായുള്ള ബ്രഷ്നാരുകളാണ് പല്ലിന് പകരമായി ഉപയോഗിക്കുന്നത്. തവളകളെയും ചുറ്റുമുള്ള ചെറിയ മത്സ്യങ്ങളെയും അരിച്ചെടുക്കുന്നതിന് വേണ്ടിയാണിത്. ഒറ്റക്കോ ജോടിയായോ കാണപ്പെടുന്ന ഇവ ദിവസവും ഒരുടൺ ഭക്ഷണം വരെ കഴിക്കും. 'ബ്രൈഡ്സ് തിമിംഗലം' നീലത്തിമിംഗലങ്ങളുടെയും കൂനൻ തിമിംഗലങ്ങളുടെയും ഗണത്തിൽ പെടുന്നതാണ്.
ബ്രൈഡ്സ് തിമിംഗലങ്ങൾ 16 ഡിഗ്രി സെൽഷ്യസിലോ അതിൽ കൂടുതലോ ചൂടുള്ള വെള്ളത്തിൽ കാണപ്പെടുന്നതിനാൽ 'ട്രോപ്പിക്കൽ തിമിംഗലങ്ങൾ' എന്നും അറിയപ്പെടുന്നു. 40 ഡിഗ്രി തെക്കൻ അക്ഷാംശത്തിനും 40 ഡിഗ്രി വടക്ക് അക്ഷാംശത്തിനും ഇടയിലുള്ള തീരത്തും കടലിലും ഇവ കാണപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.