Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightടയർ...

ടയർ പരിശോധിക്കുന്നതിനിടെ പിന്നിൽ വാഹനമിടിച്ച്​ സ്കൂൾ ബസ് ഡ്രൈവർക്ക് ദാരുണാന്ത്യം

text_fields
bookmark_border
Al Khobar School bus Accident
cancel
camera_alt

അൽ ഖോബാറിൽ ഡ്രൈവറുടെ മരണത്തിനിടയാക്കിയ അപകടം

അൽ ഖോബാർ: ടയർ പഞ്ചറായതിനെ തുടർന്ന്​ വാഹനം നിർത്തി പുറത്തിറങ്ങി പരിശോധിക്കുന്നതിനിടെ പിന്നിൽ നിന്ന്​ വന്ന വാഹനമിടിച്ച്​ സ്കൂൾ ബസ് ഡ്രൈവർക്ക് ദാരുണാന്ത്യം. മൂന്ന് സ്​കൂൾ വിദ്യാർഥികൾക്ക്​ പരിക്കേറ്റു. ഞായറഴ്ച ഉച്ചക്ക് അൽ ഖോബാർ നെസ്​റ്റോ ഹൈപ്പർ മാർക്കറ്റിന്​ സമീപത്തുള്ള അപകടത്തിൽ ബിഹാർ സ്വദേശി സുഭാഷ്​ (40) ആണ്​ മരിച്ചത്​. അൽ മാജിദ് സ്കൂളിലെ വിദ്യാർഥികളെയും അധ്യാപകരെയും കൊണ്ട് പോവുകയായിരുന്ന മിനി ബസാണ്​ അപകടത്തിൽ പെട്ടത്.

ടയർ പഞ്ചറായത്​ അതുവഴി പോയ കാറി​ന്‍റെ ഡ്രൈവർ അറിയിച്ചതിനെ തുടർന്ന് വാഹനം നിർത്തി പുറത്തിറങ്ങി പരിശോധിക്കുകയായിരുന്നു. അപ്പോൾ പിന്നിൽ നിന്ന്​ മറ്റൊരു സ്കൂൾ മിനി ബസ്​ നിയന്ത്രണം നഷ്​ടപ്പെട്ട്​ വന്ന്​ ശക്തിയായി നിർത്തിയിട്ട ബസിൽ ഇടിക്കുകയായിരുന്നു. ഏതാനും മീറ്റർ ദൂരം മുന്നിലേക്ക് വാഹനത്തെ നീക്കിക്കൊണ്ട് പോയി. ഇതിനടിയിൽപ്പെട്ട ഡ്രൈവർ മുന്നിലുള്ള ഡിവൈഡറിൽ ഞെരിഞ്ഞമർന്ന്​ തൽക്ഷണം മരിച്ചു.

ബസിലുണ്ടായിരുന്ന കുട്ടികളിൽ മൂന്നു പേർക്ക്​ നിസാര പരിക്കേറ്റു. അവരെയും ഡ്രൈവറുടെ മൃതദേഹത്തെയും റെഡ്​ ക്രസൻറ്​ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ബസിലുള്ള അധ്യാപകരും മറ്റു കുട്ടികളും സുരക്ഷിതരാണ്. മരിച്ച സുഭാഷ്​ ദീർഘകാലം ഈ സ്​കൂളിൽ ബസ്​ ഡ്രൈവറായി ജോലി ചെയ്​തിരുന്ന ഇദ്ദേഹം രണ്ടാഴ്ച മുമ്പാണ് നാട്ടിൽനിന്നും അവധി കഴിഞ്ഞ്​ തിരിച്ചെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bihar nativeSchool busAccident
News Summary - A school bus driver met a tragic end after being hit by a vehicle while checking the tire in Al Khobar
Next Story