Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'മയ്യഴിയുടെ...

'മയ്യഴിയുടെ കഥാകാരനൊപ്പം' ഒരു വാഗ്സഞ്ചാരം​

text_fields
bookmark_border
m mukundan
cancel
camera_alt

 സൗദി മലയാളി സമാജം സംഘടിപ്പിച്ച ‘മയ്യഴിയു​ടെ കഥാകാരനൊപ്പം’ സാഹിത്യ ക്യാമ്പ്​

ദമ്മാം: എഴുതിത്തുടങ്ങിയ കാലവും പരിസരങ്ങളുമാണ്​ 'മയ്യഴിപ്പുഴയുടെ തീരങ്ങൾ' ഉൾപ്പടെ തന്റെ പല കൃതികളും പിറക്കാൻ കാരണമായതെന്ന് പ്രശസ്ത എഴുത്തുകാരൻ​ എം. മുകുന്ദൻ പറഞ്ഞു. ഒരു പക്ഷെ ഇന്നായിരുന്നുവെങ്കിൽ അത്തരം കൃതികൾ പിറക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി മലയാളി സമാജം ദമ്മാമിൽ ഒരുക്കിയ 'മയ്യഴിയുടെ കഥാകാരനൊപ്പം' സാഹിത്യ ക്യാമ്പിൽ 'മാറുന്ന എഴുത്തുവഴികൾ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഴയൊരു കേരള പരിസരത്തി​ന്റെ ആധികളാണ്​ പിന്നീട്​ ആസ്വാദക ഹൃദയങ്ങളിൽ പെരുമ്പറപോലെ മുഴങ്ങിയ കഥകളുടെ ഹേതുവായത്​. അന്ന്​ ചുറ്റും ദാരിദ്ര്യമായിരുന്നു. ആരുടെ പക്കലും പൈസയില്ല. പുരയിടം പണയപ്പെടുത്തി പഠിപ്പിച്ച വിദ്യാസമ്പന്നനായ മകൻ ജോലിയില്ലാതിരിക്കുമ്പോൾ ആദ്യം അച്ഛൻ അവനെ കുറ്റപ്പെടുത്തും. പിന്നെ സമൂഹം അത്​ ഏറ്റുപറയും. ഇതോടെ സമൂഹത്തോട്​ കലഹിക്കാൻ അവൻ നിർബന്ധിതനാകും.

ചിലർ നക്​സലൈറ്റുകളാകും, ചിലർ ചരസും കഞ്ചാവും വലിക്കും. സമൂഹം അപ്പോഴൂം അവന്​ നേരെ വിരൽ ചൂണ്ടും. അപ്പോഴൂം അവനെ അങ്ങനെയാക്കിയ സാമൂഹികാവസഥകളെ ആരും കുറ്റപ്പെടുത്തിയിട്ടില്ല. ഇത്തരമൊരു ഏകാന്തതയിൽ ഞാനാരാണ്​ എന്ന ചോദ്യത്തിന്​ ഉത്തരം തേടിയാണ്​ ഞാൻ കഥകളെഴുതിത്തുടങ്ങിയത്​ -അദ്ദേഹം വിശദീകരിച്ചു. എഴുത്തി​ന്റെ ആറുപതിറ്റാണ്ടുകൾ കഴിയുമ്പോൾ സാഹിത്യത്തിലും ആസ്വാദന രീതികളിലും വലിയ മാറ്റങ്ങൾ സൃഷ്​ടിക്കപ്പെട്ടു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്നുനടന്ന ചർച്ചയിൽ സബീന എം. സാലി, പ്രദീപ്​ ​കൊട്ടിയം, സുബൈദ കോമ്പിൽ, മോഹൻ വെള്ളിനേഴി, സാബു മേലതിൽ, ജയൻ തച്ചമ്പാറ, ഷംന ശശി, കമറുന്നിസ്സ വലിയകത്ത് തുടങ്ങിയവർ പ​ങ്കെടുത്തു. ഖദീജ ടീച്ചർ ചർച്ചയുടെ ഉപസംഹാരം നിർവഹിച്ചു. ഡോ. സിന്ധു ബിനു സ്വാഗതവും ഹമീദ്​ കണിച്ചാട്ടിൽ നന്ദിയും പറഞ്ഞു.

'കഥ തിരക്കഥ' എന്ന വിഷയത്തിൽ മാധ്യമപ്രവർത്തകനും സിനിമ സംവിധായകനുമായ ഇ.എം. അഷറഫ് സംസാരിച്ചു. സിനിമ ഏറ്റവും വലിയ ജനകീയ മാധ്യമമാണ്​. ജീവിതവും ആശയങ്ങളും സമന്വയിക്കുന്നതാണ്​ സിനിമ. എന്നാൽ സാമ്പത്തികം ഇതിനെ ചുറ്റിപ്പിണഞ്ഞു കിടക്കുന്നതാണ്​ ഇതിനെ സങ്കീർണമാക്കുന്നത്​. ഒരു വാക്കിൽനിന്ന്​ ഒരു ചിന്തയിൽനിന്ന്​ ജീവിത മുഹുർത്തങ്ങളെ സൃഷ്​ടിക്കുന്നതാണ്​ തിരക്കഥകൾ -അദ്ദേഹം പറഞ്ഞു. തുടർന്നു നടന്ന ചർച്ചയിൽ സുനീഷ്​ സാമുവൽ, രാജൻ, എൻ.കെ. ജയിൻ, ജോസ്​, ഷനീബ്​ അബൂബക്കർ തുടങ്ങിയവർ പ​ങ്കെടുത്തു. ജേക്കബ്​ ഉതുപ്പ്​ ചർച്ച ക്രോഡീകരിച്ചു.

നജ്​മ വെങ്കിട്ട ആമുഖ പ്രഭാഷണം നിർവഹിച്ചു. എം. മുകുന്ദ​ന്റെ കഥാപാത്രങ്ങളെ അധികരിച്ച്​ ഇ.എം. അഷറഫ്​ രചനയും സംവിധാനവും നിർവഹിച്ച 'ബോൺഴൂർ മയ്യഴി' എന്ന ഹ്രസ്വ സിനിമ ക്യാമ്പിൽ പ്രദർശിപ്പിച്ചു. മൻസൂർ പള്ളുർ സിനിമയെ കുറിച്ച്​ സംസാരിച്ചു.

'പ്രവാസത്തി​ന്റെ എഴുത്തുരീതികൾ' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ 'മലയാളം ന്യൂസ്​' ന്യൂസ്​ എഡിറ്റർ മുസാഫിർ സംസാരിച്ചു. മാലിക്​ മഖ്​ബൂൽ, ഹുസ്​ന ആസിഫ്​, ഷാജു അഞ്ചേരി, ആസിഫ്​ കക്കോടി, സുരേഷ്​ രാമന്തളി, മഞ്​ജു മണിക്കുട്ടൻ എന്നിവർ സംസാരിച്ചു. ഡോ. ഫ്രീസിയ ഹബീബ്​ സ്വാഗതവും സഹീർ മജ്​ദാൽ നന്ദിയും പറഞ്ഞു. സാജിദ്​ ആറാട്ടുപുഴയായിരുന്നു ക്യാമ്പ്​ ഡയറക്ടർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:M Mukundan
News Summary - A talk 'with the storyteller M Mukundan'
Next Story