വാഹനാപകടത്തിൽ ആലുവ സ്വദേശിയായ ടാക്സി ഡ്രൈവർ മരിച്ചു
text_fieldsറിയാദ്: നിയന്ത്രണം വിട്ട ട്രൈലർ കാറിലിടിച്ച് മലയാളി ടാക്സി ഡ്രൈവർ മരിച്ചു. അൽഖർജിൽ രണ്ട് പതിറ്റാണ്ടിലേറെയായി ടാക്സി ഡ്രൈവറായ ആലുവ ദേശം സ്വദേശി ശംസുദ്ധീൻ തുമ്പലകത്ത് (52) ആണ് ത്വാഇഫിലേക്കുള്ള യാത്രാമധ്യേ അൽ ഹുമയാത്ത് എന്ന സ്ഥലത്തുണ്ടായ അപകടത്തിൽ മരിച്ചത്.
ത്വാഇഫിലേക്ക് ഓട്ടം പോയതായിരുന്നു ശംസുദ്ധീൻ. റിയാദിൽ നിന്ന് 400 കിലോ മീറ്റർ അകലെ അൽ ഹുമയാത്തിൽ വെച്ച് എതിർദിശയിൽ വന്ന ട്രൈലർ ടയർ പൊട്ടി നിയന്ത്രണം വിട്ട് വന്ന് കാറിലിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം അൽഖസറ ജനറൽ ആശുപത്രി മോർച്ചറിയിലാണ്. അപകടത്തിനിടയാക്കിയ ട്രൈലറിെൻറ ഡ്രൈവറായ യമനി പൗരൻ പൊലീസ് കസ്റ്റഡിയിലാണ്.
ശംസുദ്ധീന് ഭാര്യയും മൂന്ന് പെൺമക്കളുമുണ്ട്. മക്കളുടെ വിവാഹം കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.