അൽ യാസ്മിൻ സ്കൂളിൽ അധ്യാപക അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചു
text_fieldsറിയാദ്: പുതിയ അധ്യയന വർഷാരംഭത്തിലൂടെ അധ്യാപകർക്ക് പ്രോത്സാഹനം നൽകി റിയാദിലെ അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂളിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. ഓരോ വിഭാഗത്തിലെയും മികച്ച അധ്യാപകർക്ക് പ്രശസ്തി പത്രവും കാഷ് അവാർഡും നൽകിയാണ് പ്രിൻസിപ്പൽ ഡോ. എസ്.എം. ഷൗക്കത്ത് പർവേസിന്റെ നേതൃത്വത്തിൽ അധ്യാപകരെ അനുമോദിച്ചത്.
ഹെഡ് മാസ്റ്റർ (ബോയ്സ് വിഭാഗം) തൻവീർ സിദ്ദീഖി, ഹെഡ്മിസ്ട്രസ് (ഗേൾസ് വിഭാഗം) സംഗീത അനൂപ്, കെ.ജി വിഭാഗം ഹെഡ്മിസ്ട്രസ് റിഹാന, എക്സാമിനേഷൻ കൺട്രോളർ സുബി ഷാഹിർ, അഡ്മിൻ മാനേജർ ഷനോജ് അബ്ദുല്ല, ഓഫിസ് സൂപ്രണ്ട് റഹീന ലത്തീഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കെ.ജി വിഭാഗം മികച്ച അധ്യാപികയായി പർവീൺ തിരഞ്ഞെടുക്കപ്പെട്ടു. ഗേൾസ് വിഭാഗത്തിൽ പ്രൈമറി സെക്കൻഡറി തലത്തിൽ യഥാക്രമം മുസ്സറത്ത് ഷൗക്കത്ത്, നിഖാത് അഞ്ജും എന്നിവർ മികച്ച അധ്യാപകരായി.
ബോയ്സ് വിഭാഗം മികച്ച അധ്യാപകനായി അസ്കർ അലി തിരഞ്ഞെടുക്കപ്പെട്ടു. പ്രിൻസിപ്പൽ ഡോ. എസ്.എം. ഷൗക്കത്ത് പർവേസ്, കെ.ജി വിഭാഗം ഹെഡ്മിസ്ട്രസ് റിഹാന, ഗേൾസ് വിഭാഗം ഹെഡ്മിസ്ട്രസ് സംഗീത അനൂപ്, ബോയ്സ് വിഭാഗം ഹെഡ് മാസ്റ്റർ തൻവീർ സിദ്ദീഖി തുടങ്ങിയവർ അധ്യാപകർക്ക് ആശംസകൾ അറിയിച്ചു. അധ്യാപകരുടെ കടമകളെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും അറിവ് നൽകി. ഏക്ത നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.