സൗദിയിൽ ചുഴലിക്കാറ്റ് വീശുമെന്ന പ്രചാരണം തെറ്റ് -കാലാവസ്ഥ നിരീക്ഷകൻ
text_fieldsജിദ്ദ: സൗദി അറേബ്യയിൽ ചുഴലിക്കാറ്റ് വീശുമെന്ന നിലയിൽ പ്രചരിക്കുന്ന എല്ലാ വാർത്തകളും തെറ്റാണെന്ന് സൗദി കാലാവസ്ഥ വിഭാഗം ഔദ്യോഗിക വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു. അത് മാധ്യമ സെൻസേഷനലിസമാണ്.
രാജ്യം പൂർണമായും കടലുകളോട് അഭിമുഖമായല്ല കിടക്കുന്നത്. അതുകൊണ്ട് ഉഷ്ണമേഖല ചുഴലിക്കാറ്റുകൾ രൂപപ്പെടാൻ സാധ്യതയില്ല. നേരിട്ടുള്ള ആഘാതമുണ്ടാകുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ശരിയായ ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വാർത്തകൾ തയാറാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വെബ് പോർട്ടലും ഔദ്യോഗിക എക്സ് അക്കൗണ്ടുമാണ് വാർത്തകൾക്ക് ആശ്രയിക്കാവുന്ന ഔദ്യോഗിക ഉറവിടങ്ങൾ. വിവിധ കാലാവസ്ഥ സാഹചര്യങ്ങളെക്കുറിച്ചും അവയുടെ അനുബന്ധ ഫലങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ഇവയിൽനിന്ന് ലഭിക്കും.
അറബ് മേഖലയിൽ നിലവിലുള്ള ചുഴലിക്കാറ്റും വെള്ളപ്പൊക്കവും സൗദിയെ ബാധിക്കുമെന്ന വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു മറുപടിയായാണ് കാലാവസ്ഥ വക്താവിന്റെ പ്രതികരണം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.