സൗദിയിലെത്തി വഞ്ചിക്കപ്പെട്ട് ദുരിതത്തിലായിരുന്ന വനിത ശുചീകരണത്തൊഴിലാളി നാടണഞ്ഞു
text_fieldsറിയാദ്: മൂന്നുമാസം മുമ്പ് ശുചീകരണത്തൊഴിലാളിയായി സൗദിയിലെത്തി വഞ്ചിക്കപ്പെട്ട മലയാളി വനിത ദുരിതങ്ങൾക്കൊടുവിൽ നാടണഞ്ഞു. നാട്ടിൽനിന്ന് വിസ ഏജൻറ് വാഗ്ദാനം ചെയ്ത ജോലി ലഭിക്കാതിരിക്കുകയും മറ്റു കഠിനമായ ജോലികൾ ചെയ്യേണ്ടിവരുകയും ചെയ്ത തൃശൂർ സ്വദേശിനി കൃഷ്ണയാണ് റിയാദിലെ ശിഫ മലയാളി സമാജത്തിെൻറ ഇടപെടലിലൂടെ നാട്ടിലേക്ക് പോയത്. നാട്ടിൽനിന്ന് കൃഷ്ണയുടെ ബന്ധുക്കൾ സമാജം ഭാരവാഹി സാബു പത്തടിയെ വിവരം അറിയിക്കുകയും അദ്ദേഹവും സഹപ്രവർത്തകരായ സമാജം പ്രസിഡൻറ് ഫിറോസ് പോത്തൻകോട്, മുജീബ് കായംകുളം, മധു വർക്കല എന്നിവരും ചേർന്ന് സാമൂഹിക പ്രവർത്തകനായ ഷാജഹാൻ കല്ലമ്പലത്തിെൻറ സഹായത്തോടെ ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ആരംഭിക്കുകയുമായിരുന്നു.
കൃഷ്ണ ജോലി ചെയ്തിരുന്ന കമ്പനിയുടെ മാനേജ്മെൻറുമായി ബന്ധപ്പെടുകയും പ്രശ്നപരിഹാരം തേടുകയുമായിരുന്നു. കൃത്യമായ ശമ്പളമോ നാട്ടിലേക്കുള്ള വിമാന ടിക്കറ്റോ ലഭിക്കാതിരുന്ന അവർക്ക് വിമാന ടിക്കറ്റും അത്യാവശ്യ സാധനങ്ങളും ഷാജഹാൻ കല്ലമ്പലത്തിെൻറ ഭാര്യ നജുമുന്നിസ സമാജം ഭാരവാഹികളുടെ സാന്നിധ്യത്തിൽ കൈമാറി. സമാജം എക്സിക്യൂട്ടിവ് അംഗങ്ങൾ സ്വരൂപിച്ച സാമ്പത്തിക സഹായം പ്രസിഡൻറ് ഫിറോസ് പോത്തൻകോട്, മോഹനൻ കരുവാറ്റ എന്നിവർ ചേർന്ന് കൈമാറി. ചടങ്ങിൽ ആക്ടിങ് സെക്രട്ടറി ഷജീർ കല്ലമ്പലം, രതീഷ് നാരായണൻ, റഹീം പറക്കോട്, ബിനീഷ്, ഉമർ പട്ടാമ്പി, ബാബു കണ്ണോത്ത്, സലീഷ്, രജീഷ് ആറളം, ഷാജിത്ത്, ഹനീഫ കൂട്ടായി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.