Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ങ്ങ​നെ​യും...

ഇ​ങ്ങ​നെ​യും ആ​ടു​ജീ​വി​ത​ങ്ങ​ളു​ണ്ട്...

text_fields
bookmark_border
inbox
cancel

പ്ര​വാ​സ​ത്തി​ൽ 15 വ​ർ​ഷ​ത്തോ​ള​മാ​യി ആ​ടു​ജീ​വി​തം ന​യി​ക്കു​ന്ന ഒ​രു മ​ല​യാ​ളി​യെ എ​നി​ക്ക് നേ​രി​ട്ട​റി​യാം. റി​യാ​ദി​ൽ​നി​ന്ന് 200 കി​ലോ​മീ​റ്റ​ർ ദൂ​രെ ഒ​രു ഗ്രാ​മ​ത്തോ​ട്​ ചേ​ർ​ന്നു​ള്ള മ​രു​ഭൂ​മി​യി​ൽ. പ​ക്ഷേ, നോ​വ​ലി​ലോ സി​നി​മ​യി​ലോ കാ​ണു​ന്ന ത​രം കൊ​ടി​യ ദു​രി​ത​ജീ​വി​ത​മ​ല്ല അ​ദ്ദേ​ഹ​ത്തി​​ന്റേ​ത്! എ​ല്ലാ വ​ർ​ഷ​വും റ​മ​ദാ​ൻ തു​ട​ങ്ങു​​മ്പോ​ഴേ​ക്കും ര​ണ്ടു മാ​സ​ത്തേ​ക്ക് നി​ർ​ബ​ന്ധ​മാ​യും അ​വ​ധി ന​ൽ​കി ത​​ന്റെ ആ​ട്ടി​ട​യ​നെ കൈ​നി​റ​യെ സ​മ്മാ​ന​ങ്ങ​ളു​മാ​യി നാ​ട്ടി​ലേ​ക്ക് പ​റ​ഞ്ഞ​യ​ക്കു​ന്ന ഒ​രു അ​റ​ബി​യും കു​ടും​ബ​വു​മു​ണ്ടി​വി​ടെ. ആ ​കാ​ട്ടി​നു​ള്ളി​ൽ ഭ​ക്ഷ​ണം പാ​ച​കം​ചെ​യ്യാ​നു​ള്ള എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ടെ​ങ്കി​ലും മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ക​ഫീ​ലി​​ന്റെ വീ​ട്ടി​ലെ ഭ​ക്ഷ​ണ​ത്തി​​ന്റെ രു​ചി​യ​റി​യു​ന്ന ഒ​രു ആ​ട്ടി​ട​യ​ൻ... ഈ ​കു​റി​പ്പു​കാ​ര​ൻ ഒ​രു പെ​രു​ന്നാ​ളി​ന് കു​ടും​ബ​വു​മാ​യി അ​വി​ടെ ചെ​ന്ന​പ്പോ​ൾ, വ​ള​രെ സ്നേ​ഹ​ത്തോ​ടെ ത​​ന്റെ വീ​ട്ടി​ലേ​ക്ക്​ ക്ഷ​ണി​ക്കു​ക​യും ഒ​ന്നി​ച്ചു ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും തി​രി​ച്ച്​ റി​യാ​ദി​ലേ​ക്ക് മ​ട​ങ്ങാ​ൻ നേ​രം കൂ​ട്ട​ത്തി​ൽ​നി​ന്ന് മു​ന്തി​യ ഒ​രു ആ​ടി​നെ​ത​ന്നെ നി​ർ​ബ​ന്ധ​പൂ​ർ​വം വ​ണ്ടി​യി​ൽ ക​യ​റ്റി ത​രു​ക​യും ചെ​യ്ത, ഊ​ഷ്​​മ​ള ആ​തി​ഥേ​യ​ത്വ​ത്തി​​ന്റെ മാ​തൃ​ക കാ​ട്ടി​യ ന​ല്ലൊ​രു ക​ഫീ​ലാ​ണ്​ അ​ദ്ദേ​ഹം.

നെ​റ്റി​യി​ൽ​നി​ന്നും വി​യ​ർ​പ്പു​തു​ള്ളി വ​റ്റു​ന്ന​തി​നു​മു​മ്പ്, ത​​ന്റെ തൊ​ഴി​ലാ​ളി​ക്ക് കൂ​ലി കൊ​ടു​ക്കാ​ൻ പ​ഠി​പ്പി​ച്ച, ഒ​രു പ്ര​വാ​ച​ക​​ന്റെ ക​ൽ​പ​ന​ക​ൾ അ​ക്ഷ​രം​പ്ര​തി പാ​ലി​ക്കു​ന്ന, അ​തു​പോ​ലു​ള്ള എ​ത്ര​യോ അ​റ​ബി​ക​ൾ ഉ​ണ്ടെ​ന്ന്​ അ​നു​ഭ​വ​ത്തി​ൽ​നി​ന്നു​ത​ന്നെ മ​ന​സ്സി​ലാ​ക്കി​യി​ട്ടു​ണ്ട്. ക​ഥ​ക്കും സി​നി​മ​ക്കും അ​പ്പു​റം യാ​ഥാ​ർ​ഥ്യ​ത്തി​ന്​ മ​റ്റൊ​രു മു​ഖ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ExperienceSaudi NewsExpatriateAadujeevitham
News Summary - Aadujeevitham
Next Story