അബ്ഹ ഷോപിങ് ഫെസ്റ്റിവലിൽ ചിത്രശലഭങ്ങളുടെ പ്രദർശനം
text_fieldsഅബ്ഹ: അബ്ഹ ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ഒരുക്കിയ ചിത്രശലഭ എക്സിബിഷൻ സന്ദർശകർക്ക് കൗതുകമാകുന്നു. ചിത്രശലഭങ്ങളുടെ ലോകം സന്ദർശകർക്ക് പരിചയപ്പെടുത്തുന്നതാണ് പരിപാടി. ഒരു പറ്റം യുവാക്കളും യുവതികളും ചേർന്ന് ആദ്യമായാണ് ഇങ്ങനെയൊരു എക്സിബിഷൻ ഒരുക്കിയിരിക്കുന്നത്.
ചിത്രശലഭങ്ങളുടെ പിറവി, വളർച്ചയുടെ വ്യത്യസ്ത ഘട്ടം, വർണാഭമായ ചിറകുകളോടെ പറക്കുന്ന ഘട്ടം തുടങ്ങിയവ വിവരിക്കുന്നതാണ് എക്സിബിഷൻ. 1000 ചതുരശ്ര മീറ്ററിലുള്ള സ്ഥലത്ത് മേള 40000 ത്തിലധികം വിവിധ തരത്തിലുള്ള പുമ്പാറ്റകളെ പ്രദർശിപ്പിക്കുമെന്നും എക്സിബിഷൻ മേധാവി അലി കഹ്താനി പറഞ്ഞു.
15 ഒാളം യുവതി യുവാക്കളുടെ പങ്കാളിത്തത്തോടെയാണ് മേള ഒരുക്കിയത്.
സന്ദർശകർക്ക് യ ചിത്ര ശലഭങ്ങളെ കുറിച്ച് ഇവർ വിശദീകരിച്ചുകൊടുക്കുന്നുണ്ട്.
ചെറിയതോട്ടമുണ്ടാക്കി അവിടെ ജീവനുള്ള ചിത്രശലഭങ്ങളെ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.