സൗദിയിൽ ഉപേക്ഷിച്ച വാഹനങ്ങൾ ഉടമകൾക്ക് സൗജന്യമായി ട്രാഫിക് രജിസ്റ്ററിൽനിന്ന് ഒഴിവാക്കാം
text_fieldsജിദ്ദ: സൗദിയിൽ ഉപേക്ഷിച്ചതോ, കേടായതോ ആയ വാഹനങ്ങൾ ഉടമകൾക്ക് ട്രാഫിക് രജിസ്റ്ററിൽനിന്ന് ഒഴിവാക്കാനുള്ള സൗജന്യ തിരുത്തൽ കാലയളവ് ആരംഭിച്ചതായി ജനറൽ ട്രാഫിക് വകുപ്പ് വ്യക്തമാക്കി. ചൊവ്വാഴ്ച മുതൽ ഒരു വർഷത്തേക്കാണ് തിരുത്തൽ കാലളവ്.
ഈ കാലയളവ് പ്രയോജനപ്പെടുത്താൻ മുന്നോട്ട് വരണമെന്ന് ജനറൽ ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടു. ട്രാഫിക് രജിസ്റ്ററിൽനിന്ന് ഒഴിവാക്കുന്നതോടെ വാഹന രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ഫീസും അതിനു കാലതാമസം നേരിടുന്നതിന്റെ പിഴകളും ഒഴിവാക്കപ്പെടുമെന്നും ജനറൽ ട്രാഫിക് വകുപ്പ് വ്യക്തമാക്കി. വാഹനങ്ങൾ ട്രാഫിക് രജിസ്റ്ററി നിന്ന് ഒഴിവാക്കാനാഗ്രഹിക്കുന്നവർ രജിസ്ട്രേഷൻ റദ്ദാക്കിയ വാഹനങ്ങൾ വിൽക്കാൻ ലൈസൻസുള്ള കടകളിലോ, അല്ലെങ്കിൽ അംഗീകൃത ഇരുമ്പ് പ്രസിങ് കടകളിലോ ഏൽപ്പിക്കണം.
അവിടെ നിന്നുള്ള രേഖകൾ, വാഹന രജിസ്ട്രേഷൻ കാർഡ് (ഇസ്തിമാറ), നമ്പർ പ്ലേറ്റ് എന്നിവ ഉടമകൾ അവരുടെ മേഖലയിലെ ട്രാഫിക് ഓഫിസിന് കൈമാറിയാൽ മതിയെന്നും ട്രാഫിക് വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.